പെരുവണ്ണാമൂഴി - കടിയങ്ങാട് റോഡിലെ കുഴി അപകട ഭീഷണി
(പെരുവണ്ണാമൂഴി - കടിയങ്ങാട് റോഡിൽ താഴത്തുവയൽ ഭാഗത്ത് പാതയിലെ കുഴി വാഹനങ്ങൾക്ക് അപകട ഭീഷണിയായ നിലയിൽ)
പെരുവണ്ണാമൂഴി - കടിയങ്ങാട് റോഡിലെ കുഴി അപകട ഭീഷണി
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി - കടിയങ്ങാട് പൊതുമരാമത്ത് റോഡിൽ താഴത്തുവയൽ മേഖലയിൽ ടാറിങ് പാതയിലെ കുഴി വാഹനങ്ങൾക്ക് അപകട ഭീഷണി. നവീകരണ പ്രവൃത്തി നടത്തിയ റോഡിൽ വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പാതയിലെ കുഴിയിൽ വീഴുന്നത് അപകടത്തിന് ഇടയാക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ദിവസേന കുഴിയിൽ വീഴുന്നുണ്ട്. ടൂറിസ്‌റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിലേക്ക് വിനോദ സഞ്ചാരികൾ എത്തുന്ന പ്രധാന പാതയിലാണ് അപകടക്കെണി. പാതയിലെ അപായ സാധ്യത ഒഴിവാക്കാൻ അടിയന്തരമായി ടാറിങ് പ്രവൃത്തി പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
✍🏻ജോബി മാത്യു

Comments
Post a Comment