പരിസ്ഥിതിലോലത്തിൽ വ്യക്തതയില്ല


(കല്ലാനോട് സെന്റ് മേരീസ് പള്ളി കത്തോലിക്കാ കോൺഗ്രസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇഎസ്എ കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ നടത്തിയ പ്രതിഷേധ റാലി താമരശ്ശേരി രൂപത ചാൻസലർ ഫാ.സെബാസ്റ്റ്യൻ കവളക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു)

ആശങ്ക, പ്രതിഷേധം

✍🏻നിസാം കക്കയം
      ജോബി മാത്യു 

കൂരാച്ചുണ്ട്: പരിസ്ഥിതിലോലമേഖലാ നിർണയത്തിനുള്ള കരടുരേഖയിൽ ജനവാസമേഖലയെ പൂർണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൂരാച്ചുണ്ടിൽ പ്രതിഷേധം തുടരുന്നു. പഞ്ചായത്തിലെ കക്കയം, കരിയാത്തുംപാറ, കല്ലാനോട്, ഓട്ടപ്പാലം മേഖലകൾ ഇ.എസ്.എ.യിൽ ഉൾപ്പെട്ടതായി കണ്ടതിനാൽ കൂരാച്ചുണ്ട് വില്ലേജ് പൂർണമായി പരിസ്ഥിതിലോലപ്രദേശമായി മാറുമെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്.

പ്രതിഷേധറാലിയുമായി കത്തോലിക്കാ കോൺഗ്രസ്

കൂരാച്ചുണ്ട്: ഇഎസ്എ കരട് വിജ്‌ഞാപനത്തിൽ സർക്കാരി ന്റെ ഒളിച്ചുകളി അവസാനിപ്പിക്ക ണമെന്നും യഥാർഥ ഇഎസ്എ മാപ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ഉടൻ ലഭ്യമാക്കണമെന്നും താമര ശ്ശേരി രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട് ആവ ശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റിൻ്റെ നേതൃത്വ ത്തിൽ പ്രതിഷേധറാലി നടത്തി. ജോർജ് ദാസ് കാനാട്ട് അധ്യക്ഷ തവഹിച്ചു. താമരശ്ശേരി രൂപത ചാൻസലർ ഫാ.സെബാസ്റ്റ്യൻ കവളക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് രൂപതാ സമിതി അംഗം ജോൺസൺ കക്കയം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സിമിലി ബിജു, അരുൺ ജോസ്, വിനോദ് നരികുഴി, നിക്സൻ പറപ്പള്ളിൽ, ജോൺസൻ എട്ടിയിൽ എന്നിവർ നേതൃത്വം നൽകി.


പ്രമേയം അവതരിപ്പിച്ച് കോൺഗ്രസ്

കൂരാച്ചുണ്ട്: ഒന്നാംവാർഡ് കോൺഗ്രസ് കമ്മിറ്റി പൊതുയോഗം പ്രതിഷേധം രേഖപ്പെടുത്തുന്ന പ്രമേയം പാസാക്കി. ജോർജ് പൊട്ടുകുളത്തിൽ ഉദ്ഘാടനം ചെയ്തു. ജോർജ് വള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ജോജി ഇമ്മാനുവൽ, ജോസ് കാരക്കട, ഷിബിൻ പരീക്കൻ എന്നിവർ സംസാരിച്ചു.

ഹെൽപ്പ്ഡെസ്‌കുകളുമായി പഞ്ചായത്ത്

കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയത്തിൽ പൊതുജനങ്ങൾക്ക് പരാതിനൽകുന്നതിന് കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ഹെൽപ്പ്ഡെസ്സുകൾ ആരം ഭിച്ചു. നൂറുകണക്കിനാളുകൾ വിവിധ ഹെൽപ്പ് ഡെസ്സുകളിലായി പരാതി അയച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി