പെരുവണ്ണാമൂഴിയിലേക്ക് മലയോരത്തുകൂടിയൊരു വിനോദയാത്ര പോകാം
സഞ്ചാരികൾക്ക് വിരുന്നൊരുക്കി പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രം
✍🏻നിസാം കക്കയം
ചക്കിട്ടപാറ: ഓണാവധിക്കാലത്ത് പെരുവണ്ണാമുഴി ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി, തിരുവോണദിനത്തിലും അടുത്ത ഈ ദിവസത്തിലുമെല്ലാം കാൽലക്ഷം രൂപയുടെ വരുമാനം കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായുള്ള പെരുവണ്ണാമുഴി ഡാം വിനോദ സഞ്ചാരകേന്ദ്രത്തിന് ലഭിച്ചു.
പെരുവണ്ണാമുഴി ഡാം
ജലനിരപ്പേറിയതിനാൽ ഇപ്പോൾ ഡാമിൽനിന്ന് ഷട്ടർ വഴി വെള്ളം പുറത്തേക്ക് തുറന്നുവിട്ട സമയമാണ്. ഇവിടെയെത്തുന്നവർക്കെല്ലാം മനോഹരമായ കാഴ്ചയാണ്. 3.13 കോടിരൂപ ചെലവിൽ പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രത്തിൽ രണ്ടുവർഷം മുൻപ് നവീകരണം നടപ്പാക്കിയതിനാൽ സൗകര്യങ്ങൾ കൂടിയിട്ടുണ്ട്.
കുട്ടികൾക്കുള്ള പാർക്ക്
ഡാമിനടുത്തുള്ള പുന്തോട്ടത്തിനു സമീപം ലാൻഡ് സ്കേപ്പിങ് നടത്തി തട്ടുതട്ടായി നടപ്പാതയും കൈവരികളും സ്ഥാപിച്ചത് സഞ്ചാരികൾക്ക് ആകർഷകമാണ്. വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. പ്രവേശനഭാഗത്ത് കുട്ടികൾക്കുള്ള പാർക്കിൽ കളിക്കാനും ഏറെപ്ലേരെത്തുന്നു. ഡാം റിസർവോയറിലുടെയുള്ള ബോട്ടുസവാരിയും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അനുമതി പുതുക്കിക്കിട്ടാത്തതിനാൽ ബോട്ടിൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 14-ഓളം തുരുത്തുകൾ ഡാം റിസർ വോയറിലുണ്ട്. ഇതെല്ലാം കണ്ടാണ് സാധാരണ ബോട്ടിങ് നടത്താറുള്ളത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വലിയ പമ്പ്ഹൗസും റിസർ വോയറിലാണുള്ളത്. ഡാമിനുമുകളിൽ കയറിയാൽ വ്യക്തമായി കാണാനാകും. ഡാം സൈറ്റിലേക്കുള്ള പ്രവേശനത്തിന് മുതിർന്നവർക്ക് 20- ഉം കുട്ടികൾക്ക് പത്തുമാണ് ടിക്കറ്റ് നിരക്ക്
മുതലയെ കാണാം
വനംവകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രവും ഡാമിനടുത്തുതന്നെയുണ്ട്. വന്യജിവി പരിചരണകേന്ദ്രത്തിൽ രണ്ടുമുതലകളുണ്ട്. പിടികൂടുന്ന പാമ്പുകളെ താരകാലികമായി സൂക്ഷിക്കുന്ന കേന്ദ്രവുമുണ്ടിവിടെ ചില്ലിട്ട കൂടുകൾ നിർമിച്ച് പാമ്പുകളെ കാണാൻ സൗകര്യമൊരുക്കിയിട്ടു ണ്ട്. പിടികൂടുന്ന പാമ്പുകളെ കുറച്ചുകാലം സൂക്ഷിച്ചശേഷം കാട്ടിൽവിടുകയാണ് പതിവ്.
കേന്ദ്രത്തിന്റെ ഒരുവശം പുഴയാണ്. പെരുവണ്ണാമുഴി ഡാമിൽനിന്നെത്തുന്ന നീർച്ചാലും ഓനിപ്പുഴയും ഇവിടെ സംഗമിക്കുന്നു. പുഴയോരത്ത് മുളങ്കുട്ടത്തിനരികെ ഇരിപ്പിടം നിർമിച്ച് സഞ്ചാരികൾക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പുഴയിൽ കുളിക്കാനും യാത്രികർ എത്താറുണ്ട് മുതിർന്നവർക്ക് 30 രൂപയും കുട്ടി കൾക്ക് 15 രൂപയുമാണ് കേന്ദ്രത്തിലെ പ്രവേശനഫീസ്. കക്കയത്തും കരിയാത്തും പാറയിലും എത്തുന്ന സഞ്ചാരികൾക്ക് തൊട്ടടുത്തുള്ള വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് പെരുവണ്ണാമുഴി. വനംവകുപ്പിൻ്റെ ജാനകിക്കാട് ഇക്കോ ടൂറിസംകേന്ദ്രവും ഇതിനടുത്താണ്.
എങ്ങനെ എത്തിച്ചേരാം
കോഴിക്കോട് -കുറ്റാടി റൂട്ടിൽവരുന്ന വർ 45 കിലോമീറ്റർ യാത്രചെയ്ത് കടിയങ്ങാടെത്തി വലതുഭാഗത്തേക്ക് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ പെരുവണ്ണാ മുഴിയിലെത്താം. പെരുവണ്ണാമുഴിവരെ ബസ് റൂട്ടുണ്ട്. കക്കയം, കരിയാത്തും പാദ വിനോദസഞ്ചാരകേന്ദ്രങ്ങൾ വഴി വരുന്നവർക്ക് കുരാച്ചുണ്ട് ചക്കിട്ടപാറ വഴിയെത്താം. ഇതുവഴി ബസ്‌സൗകര്യം കുറവാണ്.








Comments
Post a Comment