കർഷകനാണ് സാർ, കളയായി തള്ളരുത്!



കുരങ്ങുകൾ കൂട്ടമായെത്തി കരിക്ക് നശിപ്പിക്കുന്നു

 ചക്കിട്ടപാറ കൂവപ്പൊയിൽ മേഖലയിൽ കർഷകർ ദുരിതത്തിൽ

✍🏻 ജോബി മാത്യു 

 ചക്കിട്ടപാറ: പെരുവണ്ണാമൂഴി കൂവപ്പൊയിൽ മേഖലയിൽ കൃഷിയിട
ത്തിൽ കുരങ്ങുകൾ ഇറങ്ങിയ തോടെ വ്യാപകമായി കരിക്ക് നശിപ്പിക്കുന്നു. കുറ്റ്യാടി പുഴ നീന്തിക്കയറിയാണു കുരങ്ങുകൾ കൃഷി ഭൂമിയിൽ എത്തുന്നത്.


      കഴിഞ്ഞ ദിവസം ആലക്കളത്തിൽ അശോക് ജോർജ്, പള്ളി പടിക്കൽ ജയേഷ് ജോയി, പഴയപറമ്പിൽ ഷെല്ലി, ആലക്കള ത്തിൽ പ്രസാദ് ജോർജ്, പഴയപറമ്പിൽ ഷെറി എന്നിവരുടെ അഞ്ഞൂറോളം കരിക്കുകളാണു തകർത്തത്.


      കാട്ടാന ശല്യത്തിൽ കർഷകർ പൊറുതിമുട്ടുമ്പോഴാണു കുരങ്ങ് ശല്യം കൂടി ദുരിതമാകുന്നത്. കുരങ്ങ് ശല്യം നിയന്ത്രിക്കാൻ വനം വകുപ്പ് അധികൃതർ അടി യന്തര നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി