ഇഎസ്എ കരടു വിജ്ഞാപനം;



സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ ചോദ്യംചെയ്ത് പഞ്ചായത്ത് പ്രസിഡന്റുമാർ


കൂരാച്ചുണ്ട്: സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാന കാലാവ സ്ഥ വകുപ്പ് ലഭ്യമാക്കിയ കഐം എൽ ഫയലുകൾ ഉപയോഗിച്ച് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഫീൽഡ് തല പരിശോധന നടത്തി സർക്കാരിന് സമർപ്പിച്ചിരിക്കുന്ന ഇഎസ്എ പ്രദേശങ്ങൾ എന്തുകൊണ്ട് കരടു വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു സർക്കാർ വ്യക്തമാക്കണമെന്ന് മലയോര മേഖലകളിലെ പഞ്ചായത്ത് പ്രസിഡന്റുമാരായ പോളി കാരക്കട (കൂരാച്ചുണ്ട്), അലക്സ് തോമസ് ചെമ്പകശേരി (കോടഞ്ചേരി), പ്രേംജി ജെയിംസ് (കട്ടിപ്പാറ), നജ്‌മുന്നിസ ഷെറിഫ് (പുതുപ്പാടി), ബിന്ദു ജോൺസൺ (തിരുവാമ്പാടി) എന്നിവർ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വനം, റവന്യു ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ സംയുക്തമായി ഫീൽഡ് തല പരിശോധന നടത്തി ഗ്രാമപഞ്ചായത്തുകളുടെ ബോർഡ് മീറ്റിംഗിൽ പ്രമേയം പാസാക്കി സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിന് കഴിഞ്ഞ മെയിൽ നൽകിയ കഐംഎൽ ഫയലുകൾക്കു പകരം വർഷങ്ങൾക്കു മുമ്പു ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി തയാറാക്കിയ മാപ്പാണ് നിലവിൽമലയോര മേഖലയിലെ ജനങ്ങളോടുള്ള സർക്കാരിൻ്റെ വെല്ലുവിളിയാണ്. ഇക്കഴിഞ്ഞ ജൂലൈ 31 ന് പ്രസിദ്ധീകരിച്ച കേന്ദ്ര സർക്കാരിൻ്റെ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം കേരളത്തിലെ ഇ എസ് എ മാപ്പുകളും ജിയോ കോർഡിനേറ്റ്‌സും കേരള ബയോ ഡൈവേഴ്‌സിറ്റി ബോർഡിൻ്റെ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. കൂടാതെ നേരത്തെ 123 വില്ലേജിൻ്റെ സ്ഥാനത്ത് 131 വില്ലേജുകളെ ഇ എസ് എ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ

കേരള ബയോഡൈവേഴ്‌സിറ്റി ബോർഡിൻ്റെ വെബ്സൈറ്റിലുള്ളത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള കഡാസ്ട്രൽ മാപ്പുകൾ എന്ന പേരിൽ കുറേ സർവ്വേ നമ്പറുകൾ മാത്രമാണ്. കേരള പരിസ്ഥിതി വകുപ്പിൻ്റെ വെബ്സൈറ്റിൽ രണ്ടു മാപ്പുകൾ പ്രസിദ്ധീകരിച്ചു കൊണ്ട് സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് ജനപ്രതിനിധികൾ ആരോപിച്ചു.

കേന്ദ്രസർക്കാരിൻ്റെ ഗസറ്റ് വിജ്ഞാപനത്തിനു വിരുദ്ധമായി, ബയോഡൈവേഴ്‌സിറ്റി ബോർഡിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനു പകരം എന്തുകൊണ്ടാണ് കേരളത്തിന്റെ പുതിയ ഇ എസ് എ മാപ്പുകൾ കേരള പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും അതിന് നിയമ സാധുതയുണ്ടോയെന്നും സർക്കാർ വ്യക്തമാക്കണം.

നിലവിൽ ഏതു മാപ്പാണ് അന്തിമമാക്കാൻ കേന്ദ്ര വനം-പരി സ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ സമർപ്പിക്കുവാൻ പോകുന്നതെന്നും വ്യക്തമാക്കണം. കേന്ദ്ര സർക്കാരിനു സമർപ്പിക്കാനിരിക്കുന്ന അന്തിമ റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കിയ ഇഎസ്എ പ്രദേശങ്ങൾ മാർക്ക് ചെയ്ത് മാപ്പുകൾ മാത്രം സമർപ്പിക്കുവാനുള്ള ആർജവം സംസ്ഥാന സർക്കാർ കാണിക്കണം.

ജൂലൈ 31ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ കേന്ദ്ര സർക്കാരിനെ ആക്ഷേപങ്ങൾ അറിയിക്കുവാനുള്ള സമയപരിധി 28ന് അവസാനിക്കാനിരിക്കെ ഇനിയും കൃത്യമായി നില പാടുകൾ എടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടി ബോധ പൂർവമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പഞ്ചായത്ത് പ്രസിഡൻ്മാർ അഭിപ്രായപ്പെട്ടു.

✍🏻ജോൺസൺ പൂകമല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി