ഇ.എസ്.എയിൽ നിന്ന് ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കണം :കേരള കോൺഗ്രസ്
(ഇ.എസ്.എയുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് ( എം ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി മന്ത്രാലയത്തിലേക്ക് 10001 കത്തുകൾ അയക്കുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം ടി.എം.ജോസഫ് നിർവഹിക്കുന്നു.)
ജനവാസ മേഖലകളെ ഇ.എസ്.എ യിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരളാ കോൺഗ്രസ് ( എം ) മന്ത്രാലയത്തിലേക്ക് 10001 കത്തുകൾ അയക്കും
✍🏻നിസാം കക്കയം
ജോബി മാത്യു
ജോൺസൺ പൂകമല
കൂരാച്ചുണ്ട് :പരിസ്ഥിതി ലോല മേഖലാ നിർണയത്തിനുള്ള കരടു രേഖയിൽ ജനവാസ മേഖലകൾ ഉൾപ്പെട്ട സാഹചര്യത്തിൽ ഈ നടപടി തിരുത്തി ജനവാസമേഖലയെ പൂർണമായി ഒഴിവാക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ആവശ്യപ്പെട്ടു. ജനവാസ മേഖലകളെ ഇ.എസ്.എ യിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരളാ കോൺഗ്രസ് ( എം ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി മന്ത്രാലയത്തിലേക്ക് 10001 കത്തുകൾ അയക്കുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം കൂരാച്ചുണ്ടിൽ നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.എസ്.എയുമായി ബന്ധപ്പെട്ട ഡോക്യുമെൻറുകൾ പൊതുജനത്തിന് മലസ്സിലാകുന്ന ഭാക്ഷയിൽ കേരളാ ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും, വില്ലേജുകളിലെ വനമേഖലയെയും റവന്യൂ മേഖലയേയും വിഭജിച്ച് ഫോറസ്റ്റ് വില്ലേജെന്നും, റവന്യൂ വില്ലേജെന്നും തരം തിരിച്ച് വന പ്രദേശത്തെ മാത്രം ഇ.എസ്.എയിൽ ഉൾപ്പെടുത്തണമെന്നും ടി.എം.ജോസഫ് ആവശ്യപ്പെട്ടു.
കേരള സർക്കാർ നയത്തെ തുരങ്കം വെച്ചു കൊണ്ട് ആറാം തവണയും കരടുരേഖ പ്രസിദ്ധീകരിക്കുമ്പോൾ ജന വാസ മേഖലയെ ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുത്തുവാൻ കൂട്ടുനില്കുന്ന കാർബൺ ഫണ്ട് ലോബിയുടെ ആളുകളായ ഉദ്യോഗസ്ഥ ലോബിയെ നിലക്കു നിർത്തുവാൻ സംസ്ഥാന സർക്കാർ അർജ്ജവം കാണിക്കണമെന്നും കേരളാ കോൺഗ്രസ്സ് ( എം ) ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
കെ.എം.പോൾസൺ അധ്യക്ഷത വഹിച്ചു. ബേബി കാപ്പുകാട്ടിൽ, കെ.കെ.നാരായണൻ, ബോബി മൂക്കൻതോട്ടം, ജോസഫ് വെട്ടുകല്ലേൽ, ബോബി ഓസ്റ്റ്യൻ, ആൻ്റണി ഈരൂരി, ജോസഫ് മൂത്തേടത്ത് , സണ്ണി ഞെഴുകുംകാട്ടിൽ, ബേബി പൂവത്തിങ്കൽ, വിൽസൺ പാത്തിച്ചാലിൽ ,കെ.കെ.സന്തോഷ് എന്നിവർ സംസാരിച്ചു.

Comments
Post a Comment