കാട്ടുപോത്ത് വീണ്ടും ഇറങ്ങിയ സാഹചര്യത്തിൽ ഡാം സൈറ്റ് റോഡിൽ സൗരവേലി വേണം
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിൽ ഏഴാം പാലത്തിനടുത്ത് വീണ്ടും കാട്ടുപോത്ത് ഇറങ്ങിയ സാഹചര്യത്തിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന ഭാഗത്ത് ഉടൻ സൗരവേലി നിർമിക്കണമെന്ന് കക്കയം വാലി റസിഡന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. സജി കൊച്ചു പുരയ്ക്കൽ, ജോർജ് കോയിക്കകുന്നേൽ, ബെന്നി കുറുമുട്ടത്ത്, ആന്റണി വേമ്പുവിള, ബിജു പൂവത്തിങ്കൽ എന്നിവർ പ്രസംഗിച്ചു

Comments
Post a Comment