വിദ്യാർഥിനിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കൻഡറി പ്ലസ്‌ടു വിദ്യാർഥിനി റന നജീബ് പുള്ളുപറമ്പിൽ രചിച്ച 'ബീയിങ് സെവന്റീൻ' ഇംഗ്ലിഷ് കവിതകളുടെ പ്രകാശനം എഴുത്തുകാരൻ രാജൻ തിരുവോത്ത് ബാബു മമ്മിളിക്ക് കൈമാറി നിർവഹിച്ചു. 43 കവിതകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാ.വിൻസന്റ്റ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. പുസ്തക രചയിതാവ് റന നജീബ് പുസ്‌തകം പരിചയപ്പെടുത്തി. സ്ഥിരസമിതി അധ്യക്ഷൻ ഒ.കെ.അമ്മദ്, പ്രിൻസിപ്പൽ ഷാജി കുര്യൻ, കഥാകൃത്ത് ഇ.ടി.നിതിൻ, കെ.ജി.അരുൺ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോബി വാളിയം പ്ലാക്കൽ, കക്കയം ജിഎൽപി സ്കൂൾ പ്രധാനാധ്യാപകൻ മനോജ് തോമസ് ചിന്താർമണി, പ്രോഗ്രാം കൺവീനർ ലിബിൻ ജയിംസ് എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment