കാട്ടുപന്നിയുടെ ആക്രമണം; പേരാമ്പ്ര സ്വദേശിക്ക് ഗുരുതര പരിക്ക്




പേരാമ്പ്ര: കാട്ടുപന്നിയുടെ അക്രമണത്തിൽ മൂലാട് സ്വദേശിക്ക് ഗുരുതര പരിക്ക്. മാതേടത്തു സുധാകരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്.  ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോഴാണ് പന്നിയുടെ ആക്രമണം ഉണ്ടായത്.

മൂലാട് മങ്ങരമീത്തലിൽ നിന്ന് കാട്ടുപന്നി റോഡിനു കുറുകെ ചാടി ബൈക്ക് മറിച്ചിട്ട് കാലിന് കുത്തി പരിക്കേൽപ്പിക്കുക യായിരുന്നു. കാലിന്റെ രണ്ട് വിരലുകൾ പൊട്ടുകയും ഞരമ്പിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
സുധാകരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി