കൂരാച്ചുണ്ട് - കോഴിക്കോട് റോഡിൽ യാത്രക്കാരുടെ കാഴ്ച മറച്ച് പാതയോരത്തെ കാട്



 കൂരാച്ചുണ്ട്: യാത്രക്കാരുടെ കാഴ്ച മറച്ച് പാതയോരത്ത് വളർന്ന കാട് അപകട ഭീഷണി ഉയർത്തുന്നു. കൂരാച്ചുണ്ട് -കൂട്ടാലിട പി ഡബ്ല്യു ഡി റോഡിലെ എരപ്പാൻ തോട് കള്ളുഷാപ്പിന് സമീപമായി റോഡിലേക്ക് വളർന്ന കാടാണ് യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നത്. തിരക്കേറിയ പ്രധാന റോഡിൽ ഒട്ടനവധി ബസുകളും മറ്റു വാഹനങ്ങളും കടന്നു പോകുന്നുണ്ട്. വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് റോഡിലേക്ക് ചാഞ്ഞ് വൻതോതിൽ വളർന്ന കാട് അടിയന്തരമായി വെട്ടി നീക്കി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്.

✍🏻ജോൺസൺ പൂകമല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി