ചക്കിട്ടപാറ സീതപ്പാറയിൽ ഭീഷണിയായി കാടുകയറിയ സ്വകാര്യഭൂമി



✍🏻 ജോബി മാത്യു

ചക്കിട്ടപാറ: ചക്കിട്ടപാറ  പഞ്ചായ ത്തിൽ 6-ാം വാർഡിലെ മുതുകാട് സീതപ്പാറയിൽ പുലി, ആന ഉൾപ്പെടെ വന്യമൃഗ ഭീഷണി നേരിടുന്ന പ്രദേശത്തിനു സമീപ ഭൂമികളിലെ കാട് വെട്ടിമാറ്റാത്തതു വന്യമൃഗങ്ങൾ പെരുകാൻ കാരണമാകുന്നതായി പരാതി.

ആറു വർഷത്തിലധികമായി കാട് വെട്ടാത്ത ഏക്കറുകണക്കിനു ഭൂമിയാണു വന്യമൃഗങ്ങളുടെ പ്രധാന താവളം. ആൾത്താമസം ഇല്ലാത്ത ഭൂമിയിൽ കാട് വളർന്നു വനമായി മാറി. കഴിഞ്ഞ ഒരു മാസമായി സീതപ്പാറ നിവാസികൾ പുലി ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ചേർന്ന ജനകീയ യോഗത്തിലും കാട് വെട്ടിമാറ്റണമെന്ന് ആവശ്യം ഉയർന്നു.
കാട് വെട്ടി മാറ്റാൻ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെടണം.

സ്ഥലത്ത് ഇല്ലാത്ത ഭൂവുടമകളെ ഫോണിൽ വിവരം അറിയിക്കുകയും, നോട്ടീസ് അയയ്ക്കുകയും വേണം. നോട്ടിസ് അയച്ചിട്ടും ഭൂവുടമകൾ കാട് വെട്ടിയില്ലെങ്കിൽ ജനകീയാവശ്യം കണക്കിലെടുത്ത് പഞ്ചായത്ത് പ്രവൃത്തി നടത്തണം.

        6 വളർത്തു നായ്ക്കളെയും, ആടിനെയും കഴിഞ്ഞ ദിവസങ്ങളിൽ പുലി പിടികൂടിയിരുന്നു.
ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന സീതപ്പാറ മേഖലയിൽ ജനങ്ങളുടെ ആശങ്ക നീക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി