ചക്കിട്ടപാറയിൽ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം മുടങ്ങി



ചക്കിട്ടപാറ: ചക്കിട്ടപാറ  പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സഹകരണ ബാങ്ക് മുഖേന സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾക്ക് പെൻഷൻ തുക ലഭിക്കാത്തതിനാൽ ഇത്തവണ ഓണാഘോഷം മുടങ്ങി.

     പെൻഷൻ തുക വെള്ളിയാഴ്‌ച വൈകിട്ടാണ് ബാങ്കിന്റെ അക്കൗ ണ്ടിൽ വന്നതെന്നും അടുത്ത പ്രവൃത്തി ദിനത്തിൽ മാത്രമേ തുക വിതരണം ചെയ്യാൻ സാധിക്കൂവെന്നും സഹകരണ ബാങ്ക് പ്രസിഡന്റ് പറഞ്ഞു. രണ്ട് മാസത്തെ പെൻഷൻ തുകയായ 44 ലക്ഷത്തോളം രൂപയാണ് ബാങ്ക് മുഖേന വിതരണം ചെയ്യാൻ കഴിയാതെ വന്നിരിക്കുന്നത്. 1375 കുടുംബങ്ങളുടെ പെൻഷനാണ് ലഭിക്കാതെ പോയത്.

       ട്രഷറി ചെക്ക് ഫണ്ട് മാറി സഹകരണ ബാങ്കിന്റെ അക്കൗണ്ടിൽ വെള്ളിയാഴ്ച രാത്രിയാണ് പണം എത്തിയതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. സാധാരണ നിലയിൽ ബാങ്കിന്റെ ഫണ്ടിൽ നിന്നു പെൻഷൻ തുക നൽകിയ ശേഷം പിന്നീട് ബാങ്കിന്റെ അക്കൗണ്ടിൽ തുക വരികയാണ് പതിവ്.

     സമീപ പഞ്ചായത്തിലെ സഹകരണ ബാങ്കുകൾ പെൻഷൻ തുക വിതരണം ചെയ്തുകഴിഞ്ഞു. ചക്കിട്ടപാറയിലെ പെൻഷൻ ഗുണഭോക്താക്കൾക്ക് ഇനി 18ന് മാത്രമേ തുക ലഭിക്കുകയുള്ളൂ
 
✍🏻ജോബി മാത്യു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി