യാത്രക്കാർക്ക് ഭീഷണിയായി കക്കയം- തലയാട് റോഡരികിലെ കുഴി



കക്കയം : കക്കയം - തലയാട് റോഡിൽ 30-ാം മൈൽ തേക്കാനത്ത്പടി മേഖലയിൽ പാതയോരത്തെ കുഴി അപകട ഭീഷണിയാകുന്നു. കക്കയം സന്ദർശിക്കാൻ എത്തുന്ന ഒട്ടേറെ വിനോദ സഞ്ചാരി കൾ യാത്ര ചെയ്യുന്ന പ്രധാന പാതയാണിത്.

       റോഡരികിൽ 5 മീറ്ററോളം നീളത്തിൽ മണ്ണ് നീങ്ങി ടാറിങ്ങിനോട് ചേർന്ന് കുഴിയാണ്. വാഹനങ്ങൾ സൈഡ് നൽകുമ്പോൾ കുഴിയിൽ വീഴാൻ സാധ്യതയുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണിത്. പാതയോരം അറ്റകുറ്റപ്പണി നടത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

✍🏻 ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി