ചക്കിട്ടപാറ മുതുകാട് സാംസ്‌കാരിക നിലയം തുറക്കാത്തതിൽ പ്രതിഷേധം
✍🏻 ജോബി മാത്യു
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ ഏഴാം വാർഡിലെ ചെങ്കോട്ടക്കൊല്ലി സാംസ്കാരിക നിലയം 4 വർഷം മുൻപ് ഉദ്ഘാടനം കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. സാംസ്കാരിക നിലയം ഇപ്പോൾ സിപിഎം യോഗങ്ങൾ ചേരാൻ മാത്രമാണ് ഉപയോഗിക്കുന്നതെന്നും ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി ഉദ്ഘാടനം ചെയ്തു. മെംബർ രാജേഷ് തറവട്ടത്ത്, ജയിംസ് മാത്യു, അഗസ്റ്റിൻ കൊമ്മറ്റത്തിൽ, മണി പട്ടാളി, വി. പി. ഷിനോജ്, പ്രമോദ് കിഴക്കയിൽ മത്തായി മംഗലത്ത്, വി പിൻ ജോസഫ്, മാത്യു കാലായിൽ, ഷാജു നെടുവേലി എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment