പെരുവണ്ണാമൂഴി റോഡരികിൽ വീഴാറായ വൻമരങ്ങൾ ഭീഷണി
ചക്കിട്ടപാറ: മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന പെരുവണ്ണാ മൂഴി - ചക്കിട്ടപാറ റോഡിൽ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ മരങ്ങൾ ഭീഷണി. റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണുമാന്തി ഉപയോഗിച്ച് പാതയോരം ഇടിച്ച തോടെ മരങ്ങൾ വീഴാറായ നിലയിലാണ്. മരങ്ങളുടെ വേര് ഉൾപ്പെടെ നശിച്ചതിനാൽ കാറ്റ് വീശിയാൽ നിലംപതിക്കുമെന്നു നാട്ടുകാർ പറഞ്ഞു. റോഡരികിൽ വൈദ്യുത ലൈൻ ഉള്ളതും അപായ സാധ്യത കൂട്ടുന്നു. റോഡ് വികസന പ്രവൃത്തിക്കു മുൻപു മരങ്ങൾ മുറിച്ചു നീക്കിയാൽ അപകട സാധ്യത ഒഴിവാക്കാനാകും. പാതയോരത്തു മൺതിട്ടയിൽ നിൽക്കുന്ന മരങ്ങൾ വീണാൽ വൻ അപകടത്തിനു കാരണമാകും. അപകട സാധ്യത ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി എടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
✍🏻ജോബി മാത്യു

Comments
Post a Comment