കർഷകർക്കെതിരേ കേസ്



പിഴ അടക്കാൻ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ കൂപ്പൺ ചലഞ്ച്

കൂരാച്ചുണ്ട്: കർഷകൻ അബ്രഹാം പാലാട്ടിയിൽ കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സമരം ചെയ്തവർക്കെതിരെ കേസെടുത്തതിനെ തുടർന്നുണ്ടായ പിഴ അടച്ച് തീർക്കാൻ പ്രതിഷേധ കൂപ്പൺ ചലഞ്ചിന് തുടക്കം കുറിച്ച് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി. ഇരുപത് രൂപ വീതം 500 ആളുകളിൽ നിന്ന് ശേഖരിച്ച് കേസിലുൾപെട്ടവർക്ക് കൈമാറാനാണ് ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്വന്തം പറമ്പിൽ കൃഷിയിലേർപ്പെട്ട് കൊണ്ടിരിക്കെയാണ് അബ്രഹാം പാലാട്ടിയിൽ ( 70 ) കഴിഞ്ഞ മാർച്ച് അഞ്ചിന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന് കക്കയം ഫോറസ്റ്റ് ഓഫീസിലേക്ക് വലിയ രീതിയിലുള്ള കർഷക മാർച്ചും, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നിരുന്നു. ഇതിനെ തുടർന്ന് പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തിരുന്നത്.

ഐ.പി.സി. സെക്ഷൻ 143, 147, 283, 149 വകുപ്പുകൾ( ഗതാഗത തടസ്സം സൃഷ്ടിക്കൽ ) പ്രകാരമാണ് കേസ് എടുത്തിരുന്നത്.

കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മുൻ മണ്ഡലം പ്രസിഡന്റുമാരായ ജോസ്ബിൻ ക്യര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, സുനീർ പുനത്തിൽ, കർഷക സംഘടന നേതാക്കളായ കുര്യൻ ചെമ്പനാനി, അനു കടുകൻമാക്കൽ, സണ്ണി പാരഡൈസ് ഉൾപ്പടെയുള്ള പത്ത് പേർക്കെതിരെയാണ് കേസ്.

അബ്രഹാമിന്റെ ഭാര്യ തെയ്യാമ്മ ചലഞ്ച് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്‌ ബൂത്ത് പ്രസിഡന്റ് ബേബി തേക്കാനത്ത് ആദ്യ കൂപ്പൺ കൈമാറി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി പുല്ലംകുന്നേൽ, ആൻഡ്രൂസ് കട്ടിക്കാന, ജെറിൻ കുര്യാക്കോസ്, സജി കുഴിവേലി, രാജി പള്ളത്ത്കാട്ടിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, നിഖിൽ വെളിയത്ത്, ഗാൾഡിൻ പോക്കാട്ട് എന്നിവർ സംസാരിച്ചു.


✍🏻നിസാം കക്കയം
ജോബി മാത്യു 
ജോൺസൺ പൂകമല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി