പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു



സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിലോ, പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലോ ഉൾപ്പെട്ട വിദ്യാർഥികളിൽ നിന്നും പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയോ അതിൽ കുറവോ ആയ, മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 60% ൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒറ്റത്തവണമായി അക്കാദമിക് അലവൻസ് ഇനത്തിൽ ഒരു വർഷം 4,000 രൂപ ലഭിക്കും. അപേക്ഷാ ഫോമിന്റെ മാതൃകയും അപേക്ഷകർക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങളും അടങ്ങിയ സർക്കുലർ www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബര്‍ 30 നകം സ്കൂളിൽ സമർപ്പിക്കണം. സ്ക്കൂൾ അധികൃതർ ഒക്ടോബർ 15 നകം www.egrantz.kerala.gov.in എന്ന പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0491 2505663.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി