സിനർജി ഹിൽ വാലി പബ്ലിക് സ്കൂൾ വിദ്യാർഥികൾ ഓണാഘോഷ പരിപാടികൾ ബഡ്‌സ് സ്കൂൾ വിദ്യാർഥികൾക്കൊപ്പം
കൂരാച്ചുണ്ട്: സിനർജി ഹിൽ വാലി പബ്ലിക് സ്കൂൾ വിദ്യാർഥികൾ ഓണാഘോഷ പരിപാടികൾ കൂരാച്ചുണ്ട് ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കൊപ്പം നടത്തി. മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ, ഓണസദ്യ എന്നിവയിലും വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു.
സ്‌കൂൾ പ്രിൻസിപ്പൽ ജിൻസ് ജോസഫ് തിരുവോണ സന്ദേശം നൽകി. നല്ലപാഠം അധ്യാപക കോഓർഡിനേറ്റർ ജോയൽ ജോർജ്, വിദ്യാർഥി കോഓർഡിനേറ്റർമാരായ സാമിർ നാസി, ദിയ സുബിൻ, പിടിഎ മെംബർ വിനോദ് വെട്ടുകല്ലേൽ, കെ.അജു എന്നിവർ നേതൃത്വം നൽകി.
✍🏻 ജോബി മാത്യു


Comments
Post a Comment