ചക്കിട്ടപാറയിൽ വീടിനുള്ളിൽ നിന്ന് പെരുമ്പാമ്പിനെ പിടിച്ചു
ചക്കിട്ടപാറ: പഞ്ചായത്തിലെ വാർഡ് പത്തിൽപ്പെട്ട ഇല്ലത്ത് ബാലൻ-ദേവി ദമ്പതികളുടെ വീടിന്റെ മേൽക്കൂരയിൽ പെരുമ്പാമ്പിനെ കണ്ടെത്തി.ഇന്നലെ പുലർച്ചെയാണ് പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാർ പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ നാട്ടുകാരിൽ ചിലർ രക്ഷ യ്ക്ക് എത്തുകയായിരുന്നു. ഇവർ പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു.

Comments
Post a Comment