പെരുവണ്ണാമൂഴി കെവൈഐപി താഴത്തുവയൽ റോഡ് ടാറിങ് നശിച്ചു
പെരുവണ്ണാമൂഴി കെവൈഐപി താഴത്തുവയൽ റോഡ് ടാറിങ് നശിച്ചു
ചക്കിട്ടപാറ :പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപത്ത് കൂടിയുള്ള പെരുവണ്ണാമൂഴി കെവൈഐപി - താഴത്തുവയൽ റോഡിലെ ടാറിങ് തകർന്ന് ഗതാഗതം ദുരിതമായി. മാസങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയ മേഖലയിലാണ് ജലസേ ചന വകുപ്പിന്റെ കീഴിലുള്ളപാത നശിച്ചത്. റോഡരികിൽ ഓവുചാൽ ഇല്ലാത്തതിനാൽ ടാറിങ് പാതയിലൂടെ വെള്ളം കുത്തിയൊഴുകുന്നതാണു റോഡിൽ കുഴി രൂപപ്പെടാൻ പ്രധാന കാരണം. പാതയോരത്ത് കുടിവെള്ള പൈപ്പ് ചോർച്ചയും പ്രശ്നമാകുന്നുണ്ട്. പൊൻമലപ്പാറ - പെരുവണ്ണാമൂഴി റോഡിൽ നിന്നു താഴത്തുവയൽ, പിള്ളപ്പെരുവണ്ണ ഭാഗത്തേക്ക് എത്തിച്ചേരാനുള്ള ബൈപാസ് റോഡാണിത്. ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി രോഗികൾ സഞ്ചരിക്കാനും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്.
ഓവുചാൽ നിർമിച്ച് പാത സംരക്ഷിക്കണമെന്നും റോഡരികിലെ പൈപ്പ് ചോർച്ച പരിഹരിക്കണ മെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
✍🏻 ജോബി മാത്യു

Comments
Post a Comment