മലയോര ഹൈവേ: കൂരാച്ചുണ്ടിൽ തടസ്സങ്ങൾ നീങ്ങുന്നില്ല
എന്ന് ശരിയാകും
✍🏻നിസാം കക്കയം
കൂരാച്ചുണ്ട്: മലയോരഹൈവേയുടെ ഭാഗമായി 28-ാംമൈൽ ചെമ്പ്ര റോഡിന്റെ പ്രവൃത്തി അനിശ്ചിതമായി നീളുന്നതിൽ കൂരാച്ചുണ്ടിൽ പ്രതിഷേധമുയരുന്നു. ഹൈവേ നിർമാണത്തിൻ്റെ ഭാഗമായി പെരുവണ്ണാമൂഴിമുതൽ ചെമ്പ്രവരെയും പടിക്കൽവയൽമുതൽ ഇരുപത്തിയെട്ടാംമൈൽ വരെയുമുള്ള റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മാസങ്ങളായി.
എന്നാൽ, രണ്ടുമേഖലകൾക്കുമിടയിലുള്ള ചെമ്പ്രമുതൽ ഇരുപത്തിയെട്ടാം മൈൽ വരെയുള്ള ഭാഗത്തിന്റെ പ്രവൃത്തിയാണ് അനിശ്ചിതത്വത്തിലായിരി ക്കുന്നത്. 10.1 കിലോമീറ്ററാണ് ഈ റീച്ചിൽ വരുന്നത്. ഈ മേഖലയിൽ റോഡ് കടന്നുപോകുന്ന കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരപരിധിയിലെ കെട്ടിടയുടമകളിൽനിന്ന് ഭൂമി വിട്ടുകിട്ടുന്നതിനാവ ശ്യമായനടപടികൾപോലും ഇപ്പോഴും പൂർത്തീകരിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് റോഡിനാവശ്യമായ വീതിലഭിക്കാൻ കെട്ടിടങ്ങളുടെ ചിലഭാഗങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുന്നതിനാൽ കെട്ടിടയുടമകളുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഫെബ്രുവരി 21-ന് സർവകക്ഷിയോഗം വിളിച്ചുചേർത്തിരുന്നു.
ജനപ്രതിനിധികൾ, മലയോരഹൈവേ ഉദ്യോഗസ്ഥർ, കെട്ടിടയുടമകൾ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ കെട്ടിടയുടമകളിൽനിന്ന് സമ്മത പത്രം വാങ്ങൽ വേഗത്തിലാക്കാൻ തീരുമാനമായിരുന്നു. വ്യാപാരസ്ഥാപനങ്ങൾക്ക് പരമാവധി നഷ്ടങ്ങൾ കുറച്ചുകൊണ്ട്. സംരക്ഷിക്കാൻ കഴിയുന്നത് സംരക്ഷിച്ചുകൊണ്ട് മലയോരഹൈവേ യാഥാർഥ്യമാക്കണമെന്ന് യോഗത്തിൽ തീരുമാനമായി. കെട്ടിടയുടമകൾ ഉന്നയിച്ച ബിൽഡിങ് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കിഫ്ബിയുടെ അംഗീകാരത്തിനായി യോഗതീരുമാനപ്രകാരം അടിയന്തരമായി സമർപ്പിക്കുന്റിനു മുന്നിൽനിന്ന് പേരാമ്പ്ര റോഡിലെ കള്ളുഷാപ്പിനു സമീപത്തുകൂടിയാണ് ബൈപ്പാസ് നിർമാണത്തിന് ഭൂമി കണ്ട ത്തിയിരുന്നത്. പൊതുമരാമത്തുവകു പ്പ് 2.70 ലക്ഷം രൂപ ചെലവഴിച്ച് കള്ളു ഷാപ്പിനു സമീപത്ത് പുതിയതായി നിർമിക്കേണ്ട പാലത്തിൻ്റെ ഡ്രില്ലിങ്, റോഡ് അലൈൻമെന്റ്, പാതയുടെ അതിർത്തിക്കല്ല് സ്ഥാപിക്കൽ എന്നിവയ്ക്കുള്ള നടപടികളും ആരംഭിച്ചതാണ്. എന്നാൽ, ഭരണം മാറിയതോടെ ബൈപ്പാസിന് സർവേ പൂർത്തീകരിച്ച റൂട്ടുമാറ്റി മറ്റൊരു ബൈപ്പാസ് പാത കണ്ടെത്താൻ ആരംഭിച്ച നീക്കമാണ് നടപടികൾ വൈകാൻ കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്.
കുരുങ്ങിക്കുരുങ്ങി കൂരാച്ചുണ്ട് അങ്ങാടി
നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കൂരാച്ചുണ്ട് ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. സ്വകാര്യവാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതും അങ്ങാടിയിലെ വീതികുറഞ്ഞ റോഡിന് ഉൾക്കൊള്ളാൻ കഴിയാത്തവിധം ക്രമാതീതമായ വാഹനപെരുപ്പവുമാണ് അനുദിനം വികസിക്കുന്ന കൂരാച്ചുണ്ട് ടൗണിനെ രൂക്ഷമായ ഗതാഗതക്കുരുക്കിലാക്കുന്നത്.
ടൗണിൽ റോഡിന് വീതികുറവായതിനാൽ കൂടുതൽ വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയാത്ത അവസ്ഥയുണ്ട്.
ബസ്, ലോറി പോലെയുള്ള വലിയ
വാഹനങ്ങൾ സഞ്ചരിക്കുമ്പോഴും പാതയോരത്ത് നിർത്തുമ്പോഴും ഗതാഗത തടസമുണ്ടാകുന്നുണ്ട്. ഇരുചക്രവാഹനങ്ങളിൽ വരുന്നവർ റോഡിൻ്റെ ഇരുസൈഡിലും വാഹനങ്ങൾ പാർക്കുചെയ്യുന്നത് ഗതാഗതപ്രശ്നത്തിനും വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് തടസം നേരിടാനും കാരണമാകുന്നുണ്ട്. കൂരാച്ചുണ്ട് ടൗണിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ മുൻപ് തുടങ്ങിവെച്ച ട്രാഫിക് സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ടൗണിൽ കൃത്യമായി പോലീസ് സംവിധാനമില്ലാത്തതും 'നോ പാർക്കിങ്' ബോർഡ് സ്ഥാപിച്ച ഭാഗത്തുതന്നെ വാഹനങ്ങൾ പാർക്കുചെയ്യുന്നതും പ്രശ്നം ഗുരുതരമാക്കുന്നുണ്ട് .




Comments
Post a Comment