മലയോര ഹൈവേ നിർമ്മാണം ചെറിയ തോതിൽ പുരോഗമിക്കുന്നു
✍🏻നിസാം കക്കയം
28- ാം മൈൽ: തലയാട് പടിക്കൽവയൽ മുതൽ 28- ാം മൈൽ വരെയുള്ള ഏഴുകിലോമീറ്റർ ദൂരത്തിലുള്ള ഭാഗത്തെ മലയോരഹൈ വേയുടെ പണി മന്ദഗതിയിലാണ്. റോഡ് നികുത്തി ലെവൽ ചെയ്യുന്നതിനായി റോ ഡിൻ്റെ ഇരുവശങ്ങളിലായി പലഭാഗ ങ്ങളിലും മണ്ണ് കൂട്ടിയിട്ടനിലയിലാണ്. മഴക്കാലമായതോടെ മലമുകളിൽനിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം നില വിലുള്ള താത്കാലിക റോഡിനും കാൽ നടയാത്രക്കാർക്കുമടക്കം ഗതാഗതത സ്സത്തിനും ഇടയാക്കുന്ന സാഹചര്യമാണ്. കക്കയം, കുരിയാത്തുംപാറ, തോണിക്കടവ്, വയലട, മുള്ളൻപാറ എന്നീ മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് നിത്യേന ഒട്ടേറെ വാഹനങ്ങൾ പോകുന്ന റോഡാണിത്. മഴ കൂടുന്നതിനുമുൻപ് ഈ ഭാഗത്ത് റോഡ്പൂർത്തീകരിച്ച് ഗതാഗത തടസ്സമൊഴിവാക്കുമെന്ന് നേരത്തെ വകുപ്പുമന്ത്രിയടക്കമുള്ളവർ ഉറപ്പുനൽകിയിരുന്നു.
എകരൂൽ-എസ്റ്റേറ്റ്മുക്ക്-കക്കയം റോഡിലേക്ക് കിഴക്കൻ മലയോര ഹൈവേ റോഡ് സന്ധിക്കുന്നത് തലയാട് പടിക്കൽവയൽ ഭാഗത്താണ്. ഏറെ യാത്രാപ്രാധാന്യമുള്ള ഈ റോഡിന്റെയും പാലത്തിന്റെയും നിർമാണം വേഗത്തിലാക്കണമെന്നാണ് ആവശ്യമുയരുന്നത്.



Comments
Post a Comment