ഓട്ടോയിൽ വീണുകിട്ടിയ 3 പവൻ മാല തിരിച്ചു നൽകി മാതൃകയായി ഡ്രൈവർ
കൂരാച്ചുണ്ട്: ഓട്ടോറിക്ഷ യാത്ര യ്ക്കിടയിൽ നഷ്ടമായ വീട്ടമ്മയു ടെ സ്വർണമാല ഡ്രൈവർ തിരി ച്ചു നൽകി. കൂരാച്ചുണ്ട് - നരിനട റൂട്ടിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോഴാണു 3 പവൻ സ്വർ ണമാല നഷ്ടപ്പെട്ടത്. സിഐടി യു മെംബർ കല്ലിപ്പൊയിൽ ബിനു ആണ് ഓട്ടോറിക്ഷയിൽ നിന്നു മാല ലഭിച്ചതായി വീട്ടമ്മയെ അറിയിച്ചു കൈമാറിയത്. കല്ലിപ്പൊയിൽ ബിനുവിനെ അനുമോദിക്കുന്ന യോഗത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി കെ.ജി.അരുൺ, കെ.എം.ഗോപാലൻ, സു ഗുണൻ കറ്റോടി, ബിനു പൊട്ട യ്ക്കൽ, ജോസി കൂമ്പയിൽ, ടി. കെ.രാഗേഷ്, പ്രബീഷ് തളിയോ ത്ത്, മെൽജോ അഗസ്റ്റിൻ, എൻ.അനീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
✍🏻 ജോബി മാത്യു
✍🏻 നിസാം കക്കയം


Comments
Post a Comment