ചക്കിട്ടപാറ... 3 വർഷം മുൻപ് നബാർഡ് ഫണ്ട് അനുവദിച്ച പെരുവണ്ണാമൂഴിയിലെ 18 കിലോമീറ്റർ സൗര തൂക്കുവേലി നിർമാണം തുടങ്ങിയില്ല



പിഴുതെറിയുന്നത് കർഷകജീവിതം


✍🏻 ജോബി മാത്യു

ചക്കിട്ടപാറ:
പെരുവണ്ണാമൂഴിയിലെസോളർ തൂക്കുവേലി
നിർമാണം നീളുന്നു
വന്യമൃഗ ശല്യം നിയന്ത്രിക്കാൻ പെരുവണ്ണാമുഴി റേഞ്ച് ഓഫിസ് പരിധിയിലെ വനാതിർത്തിയിൽ സോളർ തൂക്കുവേലി നിർമിക്കാൻ 3 വർഷം മുൻപ് ആരംഭിച്ച നടപടികൾ എങ്ങുമെത്തിയില്ല. പ്രവൃത്തിക്ക് നബാർഡ് ഫണ്ട് അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ എസ്‌റ്റിമേറ്റ് അംഗീകാരത്തിനുള്ള നടപടികൾ വൈകുന്നതാണ് തടസ്സമായത്.

പൂഴിത്തോട് രണ്ടാംചീളി മു മുൻ z p0തൽ പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വരെയും പെരുവണ്ണാമൂഴി- മുതു കാട്- സീതപ്പാറ വരെയും 18 കി ലോമീറ്റർ ദൂരം സോളർ തൂക്കു വേലി നിർമിക്കാൻ നബാർഡ് 1.46 കോടി രൂപയുടെ എസ്‌റ്റിമേ റ്റ് അംഗീകാരത്തിനായി 2 വർഷം മുൻപ് സമർപ്പിച്ചതാണ്. പ്രവൃത്തി ഈ മാസാവസാനം തുടങ്ങുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.

   സോളർ തൂക്കുവേലി പൂർത്തീ കരിച്ചാൽ പൂഴിത്തോട്, ആലമ്പാറ, ചെമ്പനോട, പെരുവണ്ണാമൂഴി, വട്ടക്കയം, ചെങ്കോട്ടക്കൊല്ലി, മുതുകാട്, സീതപ്പാറ, മേഖലകളിലെ വന്യമൃഗ ശല്യത്തിന് താൽക്കാലിക പരിഹാരമാകും. വനാതിർത്തിയിൽ ആനമതിൽ നിർമിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയുള്ളൂ.

ചക്കിട്ടപാറ പഞ്ചായത്ത് പറയുന്നു..

പഞ്ചായത്തിലെ വനമേഖലകൾ ഉൾ ക്കൊള്ളുന്ന വാർഡുകളിൽ വലിയതോതിൽ വന്യജീവി ആക്രമണം ഉണ്ട് .
പഞ്ചായത്തിൻ്റെ ഇട പെടലിനെ തുടർന്ന് 18 കിലോമീറ്റർ സോളർ തൂക്കു വേലി നിർമിക്കാൻ 1.46 കോടി രൂപ അനുവദിച്ച് പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപിച്ചിട്ടുണ്ട്. വന്യജീവി ആക്രമണം ശക്തമായ
സാഹചര്യത്തിൽ തൂക്കു
വേലി നിർമാണം അടിയന്തരമായി ആരംഭിച്ച് 2 മാസത്തിനുള്ളിൽ പൂർത്തിയാക്കണം


കെ.സുനിൽ, പ്രസിഡന്റ്.
ചക്കിട്ടപാറ പഞ്ചായത്ത്.


കോഴിക്കോട്ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസർ പറയുന്നു....

പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസ് പരിധിയിൽ സോളർ തൂക്കുവേലി നിർമാണ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊ സൈറ്റി ഏറ്റെടുത്തിട്ടു ണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രവൃത്തി തുടങ്ങാൻ വൈകി. ജില്ലയിലെ സോളർ തു ക്കുവേലി നിർമാണ നട പടികൾ 18ന് താമരശ്ശേരി റേഞ്ചിൽ ആരംഭിക്കും. കക്കയം മേഖലയിൽ സോളർ തൂക്കുവേലി നിർമിക്കാൻ നടപടിയു ണ്ട്. കിഫ്ബിയിൽ നിന്നു ഫണ്ട് ലഭിക്കാൻ പ്രപ്പോസൽ സമർപ്പിച്ചു. 

യു.ആഷിഖ് അലി, 
ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസർ, കോഴിക്കോട്

പെരുവണ്ണാമൂഴി കർഷക നേതാവ് പറയുന്നു....

പെരുവണ്ണാമൂഴിയിൽ 3 വർഷം മുൻപ് സോളർ തൂക്കുവേലി നിർമിക്കുമെന്ന് വനം വകുപ്പ് ഉറപ്പു നൽകിയത് പാലിക്കാത്തതിന്റെ ഫലമായാണ് ഇപ്പോൾ രൂക്ഷമായ കാട്ടാന ശല്യം കർഷകർ അനുഭവിക്കുന്നത്. ആനമതിൽ നിർമിക്കുകയാണ് പ്രശ്നത്തിനു ശാശ്വത പരിഹാരം. തൂക്കുവേലി നിർമാണം ഉടൻ പൂർത്തിയാക്കണം.


ജോർജ് കുംബ്ലാനി, 
കർഷക നേതാവ്, 
പെരുവണ്ണാമൂഴി

കിഫ ജില്ലാ പ്രസിഡണ്ട് പറയുന്നു....

2024 മാർച്ച് മാസത്തോ ടു കൂടി സോളർ തൂ ക്കുവേലി പ്രവൃത്തി പൂർ ത്തിയാക്കു മെന്ന് അധികൃ തർ നൽ കിയ ഉറപ്പ് പാലിച്ചിട്ടില്ല. വനവിസ്തൃതി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വന്യമൃഗങ്ങൾ വനത്തിൽ നിന്നു കൃഷിഭൂമിയിലേക്ക് ഇറങ്ങുന്നത് ഒഴി വാക്കാൻ വനം വകുപ്പ് ശാശ്വത പരിഹാരം കാണാത്തതെന്ന് സംശയിക്കുന്നു. വനാതിർത്തിയിലെ ജനങ്ങ ളുടെ സുരക്ഷയ്ക്ക് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കണം. 


മനോജ് കുംബ്ലാനി, കിഫ
ജില്ലാ പ്രസിഡന്റ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി