ഇ.എസ്.എ.: പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്; രണ്ടാംഘട്ട പ്രതിഷേധ റാലി 22 ന്


(ഇഎസ്എ കരട് വിജ്‌ഞാപനത്തിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കക്കയം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തിയ വഞ്ചനാദിനാചരണം വികാരി ഫാ.വിൻസന്റ് കറുകമാലിൽ ഉദ്ഘാടനം ചെയ്യുന്നു)


ലക്ഷം കത്തുകൾ അയയ്ക്കുന്ന പരിപാടി ഒരാഴ്ച തുടരും

രണ്ടാംഘട്ട പ്രതിഷേധറാലി 22 ന് 

 കൂരാച്ചുണ്ട്:
ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇ.എസ്.എ. കരട് വിജ്ഞാപനത്തിനെതിരേ കത്തോലിക്കാ കോൺഗ്രസ് വഞ്ചനാദിനം ആചരിച്ചു.
വിജ്ഞാപനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനു പരാതികൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചു. ലക്ഷം കത്തുകൾ അയയ്ക്കുന്ന പരിപാടി ഒരാഴ്ച തുടരും .

രണ്ടാംഘട്ട പ്രതിഷേധ ഭാഗമായി 22ന് ഇടവക കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങളും പ്രതിഷേധ റാലിയും നടക്കും .

 കക്കയം: സെയ്ന്റ് സെബാ സ്റ്റ്യൻസ് ദേവാലയത്തിൽ ഫാ. വിൻസന്റ്റ് കറുകമാലിൽ വഞ്ച നാദിനം ഉദ്ഘാടനം ചെയ്തു. ജോൺസൺ കക്കയം സജി കുഴിവേലി, രാജി പള്ളത്ത്കാട്ടിൽ, ഡാർളി പുല്ലംകുന്നേൽജോസഫ് കാഞ്ഞിരത്തിങ്കൽ,ജോൺ വേമ്പുവിള, ജസ്റ്റിൻപള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

 ചക്കിട്ടപാറ: സെന്റ് ആന്റണീ സ് പള്ളിയിൽ കത്തോലിക്കാ കോൺഗ്രസിന്റെ പ്രതിഷേധം വികാരി ഫാ.പ്രിയേഷ് തേവടി യിൽ ഉദ്ഘാടനം ചെയ്തു. ബേബി വട്ടോട്ടുതറപ്പേൽ, സാ ബു പുളിക്കൽ, ബോണി ജേക്കബ്, ജോമോൻ തീക്കുഴിവയലിൽ, വിജയകുമാർ ചെറുപിള്ളേട്ട്, ഷാജൻ തെങ്ങുംപള്ളി എന്നിവർ പ്രസംഗിച്ചു.


(കത്തോലിക്കാ കോൺഗ്രസ്കോടഞ്ചേരിയിൽ നടത്തിയ വഞ്ചനാ ദിനാചരണം)


ഇഎസ്എ കരടു വിജ്ഞാപനത്തിൽ കോടഞ്ചേരിയിലേയും സമീപ പഞ്ചായത്തുകളി ലേയും ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമികൾ എന്നിവയെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് തിരുവോണ ദി വസം വഞ്ചനാദിനമായി ആചരി ച്ചു. സംസ്ഥാന സർക്കാർ റവന്യൂ ഭൂമിയും ഫോറസ്റ്റ് ഭൂമിയും വേർതിരിച്ചിട്ടുള്ള ജിയോ കോർഡി നേറ്റ് മാപ്പ് കേന്ദ്ര പരിസ്ഥിതി മ ന്ത്രാലയത്തിന് ഇതുവരെ സമർപ്പിക്കാത്തതുകൊണ്ടാണ് കേന്ദ്രം ആറാമതായി ഇറക്കിയ കരടു വിജ്ഞാപനത്തിലും ഒരേ തെറ്റ് ആവർത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു. പ്ലക്കാർഡുകളും ബാനറുമേന്തി നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു

ജനങ്ങളുടെ പരാതികൾ കേ ന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പോസ്റ്റുകാർഡ് വഴിയായും ഇമെയിൽ വഴിയായും അയച്ചു. താമരശേരി രൂപതാ പ്രസിഡൻ്റ് ഡോ. ചാക്കോ കാളംപറമ്പിൽ ഉദ്ഘാടനം ചെയ്തു. 
യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, ബിബിൻ കുന്നത്ത്, ജോജോ പള്ളിക്കാ മടത്തിൽ, ഷിജി അവനൂർ ജെ യിംസ് വെട്ടുകല്ലുംപുറത്ത്, ബോബിചേന്നംകുളത്ത്, ജോസഫ് ന ടുവിലേടത്ത് എന്നിവർ നേതൃത്വം നൽകി.

✍🏻
ജോൺസൺ പൂകമല
നിസാം കക്കയം 
ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി