നിപ; മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി; വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ 7വരെ പ്രവർത്തിക്കാവൂ
മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി;
കണ്ടയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ
വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ 7വരെ പ്രവർത്തിക്കാവൂ
ആശങ്കപ്പെടേണ്ട സാഹചര്യമില്ല
മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗത്തിനെതിരെ ജാഗ്രതയിൽ മലപ്പുറം. മലപ്പുറത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ 10 മണി മുതൽ 7 മണി വരെ പ്രവർത്തിക്കാവൂ. സിനിമ തിയേറ്ററുകൾ പ്രവർത്തിക്കരുത്. കണ്ടെയ്ൻമെന്റ്റ് സോണുകളിൽ സ്കൂൾ, കോളേജുകൾ മദ്രസ, അംഗനവാടികൾ എന്നിവ പ്രവർത്തിക്കരുത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തി സമയത്ത് മാസ്ക് ഉപയോഗം നിർബന്ധമാക്കി.
ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല

Comments
Post a Comment