Posts

ജോയലിന്റെ മൃതദേഹം തിരിച്ചറിയാൻ ഡി ൻ എ പരിശോധന വേണം : സഹോദരൻ സൗദിയിലേക്ക്.

Image
ചക്കിട്ടപാറ: 9ന് സൗദിയിലെ അൽ ബഹ പ്രവിശ്യയിൽ വാഹനാപകടത്തിലാണ് ജോയൽ തോമസ് (28)മരിച്ചത്. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ വീട്ടിൽ തോമസിന്റെയും മോളിയുടെയും മകൻ ജോയൽ തോമസ് അടക്കം നാല് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.ജോയലിനെ കൂടാതെ ഉത്തരപ്രദേശ് സ്വദേശി മുക്കറം ഇസ്ലാംമും ഒരു ബംഗ്ലാദേശി പൗരനും സുഡാനി പൗരനുമാണ് മരിച്ച മറ്റുള്ളവർ. അപകടത്തെ തുടർന്ന് വാഹനത്തിന് തീ പിടിച്ചതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്.വിരൽ അടയാളം മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം നടത്തിയെങ്കിലും ഭാഗികമായി കത്തിയ ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. സൗദിയിൽ ജോലി ചെയ്യുന്ന ഉത്തരപ്രദേശ് സ്വദേശിയുടെയും സുഡാൻ പൗരന്റെയും സഹോദരന്മാർ ഡി ൻ എ പരിശോധനക്കായി സാമ്പിളുകൾ കഴിഞ്ഞ ദിവസം കൊടുത്തിരുന്നു. ജോയലിന്റെ സഹോദരൻ ജോജി ഞായറാഴ്ച വൈകിട്ട് സൗദിയിൽ എത്തും. തിങ്കളാഴ്ച സാമ്പിൾ ശേഖരിക്കാനുള്ള പൂർത്തിയായി വരുന്നതായി അപകടം ഉണ്ടായത് മുതൽ വിഷയത്തിൽ ഇടപെടുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും ജിദ്ദ നവോദയ ജീവകാരുണ്യ ജോയിൻ കൺവീനറുമായ പന്തളം ഷാജി അ...

കൂരാച്ചുണ്ട് അങ്ങാടിയിൽ എവിടെ പാർക്കുചെയ്യും?

Image
അങ്ങാടിയിലെത്തുന്നവർക്ക് വാഹന പാർക്കിങ്ങിന് സ്ഥലമില്ല ✍🏻നിസാം കക്കയം   കൂരാച്ചുണ്ട്:പാർക്കിങ് സ്വകാര്യം ഇല്ലാതെ കൂരാച്ചുണ്ട് അങ്ങാടി കുരുക്കിലാകുന്നു. അങ്ങാടി യുടെ പ്രധാനഭാഗങ്ങളിലൊന്നും പാർക്കിങ് സൗകര്യമില്ല. ഏതെങ്കിലും കടയിൽ കയറാൻ റോഡിൽ നിർത്തണം. ഇത് ഗതാഗതക്കുരുക്കിനും കാരണമാകും. പാർക്കിങ്ങിന് സ്ഥലമില്ലാത്തതുകൊണ്ടുമാത്രം കാറിനുപകരം ഇരുചക്രവാഹനത്തിൽ എത്തുന്നവരുടെ എണ്ണവും പെരുകി. സ്വകാര്യവ്യക്തികൾ ചെറിയ സ്ഥലങ്ങളിൽ നടത്തുന്ന പേ ആൻഡ് പാർക്കിങ്ങും അങ്ങാടിയിലെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ മതിയാകുന്നില്ല.  റോഡിൻ്റെ ഇരു വശങ്ങളിലും പാർക്ക് ചെയ്തിട്ടും വാഹനബാഹുല്യം അങ്ങാടിയെ വിർപ്പുമുട്ടിക്കുകയാണ്. റോഡുകളിലെ നോ പാർക്കിങ് കേന്ദ്രങ്ങളിൽ മറ്റു മാർഗമില്ലാതെ ജനങ്ങൾവാഹനം പാർചെയ്യുകയാണ്. ഇവിടെ വാഹനം നിർന്നവർക്ക് പോലീ സിന്റെ പിഴയും ലഭിക്കുന്നുണ്ട്.  കുപ്പിക്കഴുത്തു പോലെയുള്ള കുരാച്ചുണ്ട് അങ്ങാടിയിലെ റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനു പുറമേയാണ് വാഹന പാർക്കിങ്ങിനുള്ള സ്ഥലക്കുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഓണം അടുത്തതോടെ ഇനിയുള്ള ദിവസങ്ങളിൽ അങ്ങാടിയും പരിസരപ്രദേശങ്ങളും കൂടുതൽ തിരക്കിൽപ്പെടും....

ജോയലിന്റെ മൃതദേഹം തിരിച്ചറിയാൻ ഡി ൻ എ പരിശോധന വേണം : സഹോദരൻ സൗദിയിലേക്ക്.

Image
ചക്കിട്ടപാറ:  ഓഗസ്റ്റ് 9ന് സൗദിയിലെ അൽ ബഹ പ്രവിശ്യയിൽ വാഹനാപകടത്തിലാണ് ജോയൽ തോമസ് (28)മരിച്ചത്. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ വീട്ടിൽ തോമസിന്റെയും മോളിയുടെയും മകൻ ജോയൽ തോമസ് അടക്കം നാല് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.ജോയലിനെ കൂടാതെ ഉത്തരപ്രദേശ് സ്വദേശി മുക്കറം ഇസ്ലാംമും ഒരു ബംഗ്ലാദേശി പൗരനും സുഡാനി പൗരനുമാണ് മരിച്ച മറ്റുള്ളവർ. അപകടത്തെ തുടർന്ന് വാഹനത്തിന് തീ പിടിച്ചതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്.വിരൽ അടയാളം മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം നടത്തിയെങ്കിലും ഭാഗികമായി കത്തിയ ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. സൗദിയിൽ ജോലി ചെയ്യുന്ന ഉത്തരപ്രദേശ് സ്വദേശിയുടെയും സുഡാൻ പൗരന്റെയും സഹോദരന്മാർ ഡി ൻ എ പരിശോധനക്കായി സാമ്പിളുകൾ കഴിഞ്ഞ ദിവസം കൊടുത്തിരുന്നു. ജോയലിന്റെ സഹോദരൻ ജോജി ഞായറാഴ്ച വൈകിട്ട് സൗദിയിൽ എത്തും. തിങ്കളാഴ്ച സാമ്പിൾ ശേഖരിക്കാനുള്ള പൂർത്തിയായി വരുന്നതായി അപകടം ഉണ്ടായത് മുതൽ വിഷയത്തിൽ ഇടപെടുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും ജിദ്ദ നവോദയ ജീവകാരുണ്യ ജോയിൻ കൺവീനറുമായ പന്...

കൂരാച്ചുണ്ട് ടൗണിലെ മാലിന്യം നീക്കിയില്ല

Image
✍🏻 ജോബി മാത്യു  കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിൽ ബാലുശ്ശേരി റോഡിൽ സിപിഎം പാർട്ടി ഓഫിസിനു സമീപത്ത് പാതയോരത്തെ മാലിന്യം നീക്കാൻ നടപടിയില്ല. ചാക്കുകെട്ട്, മരക്കൊമ്പുകൾ ഉൾപ്പെടെ കൂട്ടിയിട്ടനിലയിലാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഈ മേഖലയിൽ മണ്ണും ഇലയും നിറഞ്ഞു വെള്ളക്കെട്ടിലാകുന്നതും കൊതുക് പെരുകാനും കാരണമാകുന്നുണ്ട്. സമീപത്തെ അങ്ങാടി പുഴയിലേക്കു മാലിന്യം തള്ളുന്നതും പതിവാണ്. മാലിന്യം പൊതുജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്ന‌ം സൃഷ്ടിക്കുമെന്നാണ് ആശങ്ക.

താളംതെറ്റി: ചക്കിട്ടപാറയിലെ തൊഴിലുറപ്പ് പദ്ധതി.

Image
തൊഴിലാളികൾ പട്ടിണിയിൽ. തൊഴിലുറപ്പ് പദ്ധതി എസ്‌റ്റിമേറ്റ് അംഗീകാരം ലഭിക്കാത്തതു പ്രശ്ന‌ം. ✍🏻 ജോബി മാത്യു ചക്കിട്ടപാറ: പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി അവതാളത്തിലായതോടെ നൂറു കണക്കിനു കുടുംബങ്ങൾ പട്ടിണിയിലായി. കഴിഞ്ഞ വർഷം 12 കോടി രൂപയുടെ പ്രവൃത്തി നടത്തിയ പഞ്ചായത്തിൽ ഈ സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ നാമമാത്രമായ പ്രവൃത്തികളാണു പൂർത്തീകരിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ വാർഡിൽ ഒരു കുടുംബത്തിന് 20 തൊഴിൽ മാത്രമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. കാലവർഷവും, പ്രകൃതിക്ഷോഭം നിമിത്തവും ജോലിയില്ലാതെ ഒട്ടേറെ കുടുംബങ്ങൾ പട്ടിണിയിലാണ്. ഏക വരുമാന മാർഗമായിരുന്ന തൊഴിലുറപ്പ് പദ്ധതി നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതി സന്ധിയിലാണ്. പഞ്ചായത്ത് തലത്തിൽ പ്രവൃത്തി എസ്‌റ്റിമേറ്റ് തയാറാക്കുന്നതിൽ കാലതാമസം നേരിട്ടതായി ജനപ്രതിനിധികൾ പറയുന്നു .ലോക്സഭ തിരഞ്ഞെടുപ്പും ഓഡിറ്റുമാണ് പ്രശ്നമായതെന്ന് ഉദ്യോഗസ്ഥരുടെ വാദം. പഞ്ചായത്ത് തയാറാക്കി ജില്ലാഓഫിസിൽ നൽകിയിരിക്കുന്ന 35 പദ്ധതികളുടെ എസ്റ്റിമേറ്റ് അംഗീകാരം ലഭിക്കാനുണ്ട്. എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കാൻ ജില്ലാ ഓഫിസിനു മുൻപിൽ ജനപ്രതിനിധികൾ സമരം നടത്തുമെന്ന് അറിയിച്ചിട്...

മലയോര ഹൈവേയുടെ കൂരാച്ചുണ്ട് ടൗണിലെ പ്രവൃത്തികൾക്കുള്ള നടപടികൾ വേഗത്തിലാക്കണം

Image
 കൂരാച്ചുണ്ട്:കുരാച്ചുണ്ടിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ നിർമാണത്തിൽ കുരാച്ചുണ്ട് ടൗണിലെ ഭാഗത്തിൻ്റെ പ്രവൃത്തികൾക്ക് ആവശ്യമായ പ്രാരംഭ നടപടികൾ എത്രയും വേഗത്തിലാക്കണമെന്നാവശ്യം ശക്തമാകുന്നു. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായുള്ള പെരുവണ്ണാമുഴി മുതൽ ചെമ്പ്ര വരെയും ഇരുപത്തെട്ടാം മൈൽ മുതൽ തലയാട് പടിയ്ക്കൽവയൽ വരെയുമുള്ള റോഡിൻ്റെ നിർമാണ പ്രവൃത്തികൾ മാസങ്ങൾ മുന്നേ ആരംഭിച്ചിട്ടും റോഡ് കടന്നുപോകുന്ന കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂര പരിധിയിലെ കെട്ടിട  ടമകളിൽ നിന്നും ഭൂമി വിട്ടുകിട്ടുന്നതിനടക്കമുള്ള നടപടികൾ ഇപ്പോഴും പൂർത്തീകരിക്കാത്ത നിലയിലാണ്.       റോഡിന് ആവശ്യമായ വീതി ലഭിക്കാൻ കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾ പൊളിച്ച് നീക്കേണ്ടി വരുന്നതിനായി കെട്ടിട ഉടമകളിൽ നിന്നുള്ള സമ്മതപത്രം വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ചുമതലപ്പെട്ടവർ പൂർത്തീകരിച്ച് കേരള റോഡ് ഫണ്ട് ബോർഡിന് ഇപ്പോഴും നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. ഇക്കാരണത്താൽ കുരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരം ഒഴികെ ചെമ്പ്ര മുതൽ ഇരുപത്തെട്ടാംമൈൽ വരെയുള്ള 9.45 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ നിർമാണ പ്രവൃത്തികൾക്കാവശ്യമായ ടെൻഡറാണ് നടപടികൾക്കായി കിഫ്ബിക്ക് സമർ...

നോക്കുകുത്തിയായി കൂരാച്ചുണ്ട് ടൗണിലെ ബസ് വെയിറ്റിംഗ് ഷെഡ്

Image
 കൂരാച്ചുണ്ട്: ടൗണിലെ ബാലുശേരി റോഡിൽ ഹൈസ്‌കൂൾ റോഡിന് എതിർവശത്ത് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴി ച്ച് പണികഴിപ്പിച്ച ബസ് വെയിറ്റിംഗ് ഷെഡ് നോക്കുകുത്തിയായതായി പരാതി.        ഉദ്ഘാടനം ചെയ്‌ത്‌ വർഷം പിന്നിട്ടിട്ടും ഇവിടെ ബസുകൾ ഒന്നും തന്നെ നിർത്തുന്നില്ല. കോഴിക്കോട് നിന്നും വരുന്ന ബസുകൾ നിർത്തുന്നത് ടൗണിൽ തന്നെയാണ്. വെയിറ്റിംഗ് ഷെഡ് നിർമിച്ച സാഹചര്യത്തിൽ ബസുകൾ ഇവിടെ നിർത്തണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പഞ്ചായത്തും പോലീസും ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. കോഴിക്കോട് നിന്നും, പേരാമ്പ്ര കായണ്ണ വഴി വരുന്ന ബസുകൾ ഇവിടെ നിർത്തണമെന്നും ട്രാഫിക് പോലീസ് ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, പി.ടി.തോമസ്, ജോയി പനയ്ക്കവയൽ എന്നിവർ പ്രസംഗിച്ചു. ✍🏻 ജോൺസൺ പൂകമല