കൂരാച്ചുണ്ടിൽ പെരുമ്പാമ്പ് കോഴികളെ കൊന്നു തിന്നു.
കൂരാച്ചുണ്ട്: ശങ്കര വയലിൽ തളിയോത്തു മിത്തൽ കല്യാണിയുടെ വീട്ടിലെ കോഴിക്കുട്ടിൽ കയറിയ പെരുമ്പാമ്പ് 2 കോഴികളെ കൊന്നു തിന്നു. ഇതിനു മുൻപും ഇവിടെ നിന്നും കോഴികളെ അജ്ജാത ജിവികൾ പിടിച്ചു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മുട്ട കോഴികളെ വളർത്തി ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന കല്യാണിയുടെ ഉപജീവന മാർഗ്ഗമാണ് ഇത്തരം ജീവികൾ മൂലം ഇല്ലാതാകുന്നത്. വനഭുമിയിലെ ആവാസവ്യവസ്ഥയിൽ ജി വി ക്കണ്ട ഇത്തരം ജിവികൾ ആൾ താമസമുള്ള മേഖലകളിൽ ഇറങ്ങുന്നതിനെ ഭയാശങ്കയോടെയാണ് കാണുന്നത്.

Comments
Post a Comment