മലയോര ഹൈവേ: കൂരാച്ചുണ്ടിൽ ഭൂമി വിട്ടുനൽകിയവർ കൊടുത്തു കുടുങ്ങി
പുതിയ കെട്ടിട നിർമാണത്തിനും നവീകരണത്തിനും അനുമതി ലഭിക്കുന്നില്ല.
🖊️ജോബി മാത്യു
കൂരാച്ചുണ്ട് : മലയോരഹൈവേക്കു വേണ്ടി കൂരാച്ചുണ്ട് ടൗണിൽ സൗജന്യമായി ഭൂമി വി ട്ടു നൽകിയവർ പുതിയ കെട്ടിട നിർമാണത്തിനും നവീകരണത്തി നും അനുമതി കിട്ടാതെ ദുരിത ത്തിൽ. നിലവിലുള്ള കെട്ടിടത്തി ന്റെ മുൻപിൽ റോഡിനു ഭൂമി നൽകിയവരാണു പ്രശ്നത്തിൽ.
പഞ്ചായത്തിൽ ചേർന്ന കെട്ടിട ഉടമകളുടെ യോഗത്തിൽ പുതിയ കെട്ടിടം നിർമിക്കാൻ അനുമതി നൽകുമെന്ന് പഞ്ചായത്ത് അധി കൃതർ അറിയിച്ചിരുന്നു. കെട്ടിട ഉടമകൾ റോഡിനു വിട്ടു നൽ കിയ ഭൂമി രേഖയിൽ ഇല്ലാത്തതാണു പ്രശ്നം. ഭൂവുടമകൾ പഞ്ചായത്തിൽ കെട്ടിട നിർമാണത്തിന്റെ പെർമി റ്റിനായി മാസങ്ങളായി പഞ്ചായ ത്തിൽ അപേക്ഷ നൽകി കാത്തി രിക്കുകയാണ്.
ഇപ്പോൾ നിലവിലുള്ള ഭൂമിയു ടെ അതിർത്തിയിൽ നിന്നും 3 മീ റ്റർ വിട്ട ശേഷം കെട്ടിടം നിർമിക്ക ണമെന്നാണു നിലവിലെ നിയമ പ്രകാരം പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം പറയുന്നത്. ഭൂവുടമകൾ റോഡ് വികസന ത്തിനു കെആർഎഫ്ബിക്കു വി ട്ടുനൽകിയ ഭൂമിയുടെ അളവിനെ സംബന്ധിച്ച സാക്ഷ്യപത്രം അനുവദിക്കാത്തതാണു പ്രശ്നം.
കെട്ടിട പെർമിറ്റിനു വേണ്ടി കെആർഎഫ്ബിക്കു ഭൂമി വിട്ടു നൽകിയതിന്റെ രേഖ പഞ്ചായ ത്ത് ഓഫിസിൽ 18ന് നകം ഹാ ജരാക്കാൻ പഞ്ചായത്ത് സെക്രട്ട റി ഭൂവുടമകൾക്ക് ഇപ്പോൾ നോ ട്ടിസ് നൽകിയിരിക്കുകയാണ്. ഓരോ ഭൂവുടമയും രേഖയ്ക്കായി കോഴിക്കോട് കെആർഎഫ്ബി ഓഫിസ് കയറിയിറങ്ങേണ്ട സ്‌ഥിതിയാണ്. കെആർഎഫ്ബി അധികൃതർ പഞ്ചായത്തുമായി സഹകരിച്ചു ഭൂമി സൗജന്യമായി വിട്ടുനൽകി യപ്പോൾ ഭൂവുടമകളുടെ സമ്മത പത്രം പഞ്ചായത്തിൽ സ്വീകരിച്ച മാതൃകയിൽ മുഴുവനാളുകൾ ക്കും പഞ്ചായത്തിൽ നിന്നും സാ ക്ഷ്യപത്രം ലഭ്യമാക്കണമെന്നാ ണ് ആവശ്യം ഉയരുന്നത്

Comments
Post a Comment