മദ്രസ കെട്ടിട ഉദ്ഘാടനം ഇന്ന്



സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്ന് കക്കയത്ത്


 കക്കയം : കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയത്ത് മുർശിദുൽ അനാം മഹല്ല് കമ്മിറ്റി നേതൃത്വത്തിൽ നിർമ്മിച്ച പുതിയ മദ്രസ കെട്ടിട ഉദ്ഘാടനം ശനിയാഴ്ച നടക്കും. ഇന്നു നാലിന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.കെ.മുഹമ്മദ് മുസ്‌ലിയാർ പ്രാർഥനാ സദസ്സിനു നേതൃത്വം നൽകും. 



സ്വാഗത സംഘം മീറ്റിംഗിൽ മഹല്ല് പ്രസിഡന്റ് എ.എസ്.മുനീർ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സുഹൈൽ ഫൈസി, സെക്രട്ടറി കെ.വൈ.ഹനീഫ, പി.ടി.ഹംസ, കുഞ്ഞാലി കോട്ടോല, മുജീബ് കോട്ടോല, പി.എം.ഷമീർ, സഫീർ പിച്ചൻവീട്ടിൽ, അൻസാർ കരിമ്പനക്കൽ, റാഷിദ് കക്കയം, നിസാം കക്കയം എന്നിവർ സംസാരിച്ചു.


Comments