പെരുവണ്ണാമൂഴി - ചക്കിട്ടപ്പാറ റോഡ് തൂണുകൾ മാറ്റാൻ തുക അനുവദിച്ചു



 തടസ്സമായി കിടക്കുന്നത് കെഎസ്ഇബി തൂണുകൾ

✍🏻 ജോബി മാത്യു 

 ചക്കിട്ടപാറ : പെരുവണ്ണാമുഴി ചക്കിട്ടപാറ റൂട്ടിൽ മലയോര ഹൈവേ റോഡ് പ്രവൃത്തിക്ക് തടസ്സമായ കെഎസ്ഇബി തുണുകൾ മാറ്റാനുള്ള മുഴുവൻ തുകയും അനുവദിച്ചതായി കെആർ എഫ്ബി എക്സിക്യുട്ടീവ് എൻജിനീയർ പി.ബി.ബൈജുനാഥ് കൊയിലാണ്ടി താലൂക്ക് വികസന സമിതിയിൽ രേഖാമൂലം ഉറപ്പു നൽകി.

നവംബർ 1ന് വൈകിട്ടാണ് ഫണ്ട് അനുവദിച്ചുവെന്ന് കെആർഎഫ്ബി അറിയിപ്പ് നൽകിയത്. കെഎസ്ഇബി അനധി കൃതമായാണു റോഡിൽ തൂൺ സ്ഥാപിച്ചതെന്ന് കത്തിൽ പറയുന്നുണ്ട്.

തൂൺ മാറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് കൊയിലാണ്ടി താലൂക്ക് വികസന സമിതി അംഗം രാജൻ വർക്കി ചക്കിട്ടപാറയിൽ കെഎസ്ഇബിക്ക് നൽകാൻ പ്രതീകാത്മകമായി ഭിക്ഷാടനം സമരം നടത്തിയിരുന്നു.

സമരത്തിൽ ലഭിച്ച 260 രൂപഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ അധ്യക്ഷന് രാജൻ വർക്കി കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഈ തുക നൽകാൻ യോഗത്തിൽ തീരുമാനിച്ചു.

കെആർഎഫ്ബി അനുവദിച്ച തുക കെഎസ്ഇബിക്ക് ഉടൻ കൈമാറി പാതയിലെ റോഡ് വികസനത്തിനു തടസ്സമായ ലോഹ തൂണുകൾ പിഴുതുമാറ്റണമെന്നു രാജൻ വർക്കി യോഗത്തിൽ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി