അവാർഡ് നേടിയ ചക്കിട്ടപാറ വനിത സൊസൈറ്റിയ്ക്ക് പൗര സ്വീകരണം നൽകി



കൂരാച്ചുണ്ട്: നാഷനൽ കോഓപ്പറേറ്റീവ് ഡവലെപ്മെൻ്റ് കോർപറേഷൻ്റെ അവാർഡ് കരസ്ഥമാക്കിയ  ചക്കിട്ടപാറ  വനിത കോഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് കൂരാച്ചുണ്ടിൽ നടന്ന ചടങ്ങിൽ പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ  പൗര സ്വീകരണം നൽകി. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡൻ്റ് ജോയി കുര്യൻ മുട്ടുംമുഖത്ത് അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ മുഖ്യാതിഥി ആയിരുന്നു. കൂരാച്ചുണ്ട് ഫൊറോന പള്ളി വികാരി ഫാ. വിൻസൻ്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.       



   ചക്കിട്ടപാറ പഞ്ചായത്ത് മെംബർ ജിതേഷ് മുതുകാട്, കൂരാച്ചുണ്ട് അർബൻ സൊസൈറ്റി പ്രസിഡൻ്റ് ജിതിൻ പതിയിൽ, കൂരാച്ചുണ്ട് ക്ഷീരോൽപാദക സംഘം പ്രസിഡൻ്റ് ജോർജ് പൊട്ടുകുളത്തിൽ, കക്കയം ടൂറിസം സൊസൈറ്റി വൈസ് പ്രസിഡൻറ് സജി കുഴിവേലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ജോബി വാളിയംപ്ലാക്കൽ, ചക്കിട്ടപാറ   വനിത സൊസൈറ്റി പ്രസിഡൻ്റ് എം.ജെ. ത്രേസ്യ, പ്രസ്ഫോറം സെക്രട്ടറി ജോബി കാഞ്ഞിരത്തുംകുഴിയിൽ, വൈസ് പ്രസിഡൻ്റ് ജോൺസൺ പൂകമല എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി