കൂരാച്ചുണ്ട് അങ്ങാടിപ്പുഴയിൽ ചീഞ്ഞ മത്സ്യം തള്ളി



✍🏻 ജോബി മാത്യു

 കൂരാച്ചുണ്ട്: ബാലുശ്ശേരി റോഡിലെ മത്സ്യമാർക്കറ്റിനു സമീപത്തെ ടൗൺ പുഴയിൽ ചീഞ്ഞ മത്സ്യം തള്ളിയത് ജനങ്ങൾക്ക് ദുരിതമായി. അസഹ്യമായ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് പുഴയിൽ മത്സ്യവും അവശിഷ്ട ങ്ങളും കണ്ടെത്തിയത്. സാമൂഹിക ആരോഗ്യ കേന്ദ്രം അധികൃതർ സ്‌ഥലം പരിശോധിച്ചെങ്കിലും സംഭവത്തെക്കുറിച്ച് തെളിവുകൾ ലഭിച്ചില്ല. ആരോഗ്യ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി. പൊതു ജലാശയം മലിനമാക്കുന്ന വിധത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാക്കിയതിനെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

Comments