ചക്കിട്ടപാറ;എച്ച് എം എസ് പട്ടിണി സമരം നടത്തി



 ചക്കിട്ടപാറ: തൊഴിലാളികൾക്ക് മിനിമം കൂലി നിഷേധിച്ചും ന്യായമായ ബോണസ് നൽകാതെയും മാനേജ്മെന്റിന്റെ നിലപാടിൽ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ പറഞ്ഞു. പേരാമ്പ്ര എസ്റ്റേറ്റിൽ ഓണസദ്യ ബഹിഷ്‌കരിച്ച് ചെക്പോസ്‌റ്റിനു മുൻപിൽ ലേബർ സെന്റർ എച്ച്എംഎസ് പട്ടിണി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

     മിനിമം കൂലി 700 രൂപയാക്കുക, ന്യായമായ ബോണസ് അനുവദിക്കുക, ലീവ് അലവൻസ് ആനുകുല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. യൂണിയൻ പ്രസിഡന്റ് കെ.ജി. രാമനാരായണൻ അധ്യക്ഷത വഹിച്ചു. സി.ഡി.പ്രകാശ്, കെ.വി. ബാലൻ, വിജു ചെറുവത്തൂർ, കെ.പി.ശ്രീജിത്ത്, സി.കെ.സുരേ ഷ്, കെ.കെ.സതീശൻ, ടി.ഭാസ്കരൻ, പി.നിഷ എന്നിവർ പ്രസംഗിച്ചു

✍🏻 ജോബി മാത്യു 

Comments