കക്കയത്തേക്കുള്ള ബസുകൾ ട്രിപ്പ് മുടക്കുന്നതായി പരാതി
യാത്രാക്ലേശം രൂക്ഷം
✍🏻 നിസാം കക്കയം
കക്കയം: വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തേക്ക് ആവശ്യമായ ബസ് സർവിസ് ഇല്ലാതായതോടെ ജനങ്ങൾ ദുരിതത്തിൽ. കോവിഡിനു മുൻപുവരെ നല്ലരീതിയിൽ ഓടിക്കൊണ്ടിരു ന്ന ബസ് സർവീസ് കോവിഡ് സമയത്ത് യാത്രക്കാർ കുറവായതി നെത്തുടർന്ന് നിർത്തിയിരുന്നു. ഏഴ് ബസുകൾ സർവീസ് നടത്തിയിരുന്ന കക്കയം- തലയാട്- കോഴിക്കോട് റൂട്ടിൽ രണ്ട് ബസുകളാണ് പിന്നീട് സർവീസ് നടത്തിയിരുന്നത്.
എന്നാൽ, കോവിഡിന് ശേഷവും പെർമിറ്റുള്ള മിക്കബസുകളും തലയാട് വെച്ച് സർവീസ് നിർത്തുന്ന സാഹചര്യമുണ്ടായതോടെ വാർഡംഗത്തിൻ്റെ നേതൃത്വത്തിൽ ജനകീയകമ്മിറ്റി വിളിച്ചുചേർത്തിരുന്നു. തുടർന്ന് ഒരുസമയത്തെ ട്രിപ്പ് ഒഴികെ മറ്റുസമയങ്ങളിൽ സർവീസ് പതിവുപോലെ നടന്നിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും പഴയസ്ഥിതി ആയിരിക്കുകയാണ്.
കക്കയം-കോഴിക്കോട് റൂട്ടിൽ പെർമിറ്റുള്ള ബസുകൾ കക്കയത്തേക്കുള്ള ട്രിപ്പ് മുടക്കി തലയാടുവരെ വന്ന് തിരിച്ചു പോകും. ട്രിപ്പുകൾ മുടക്കുന്ന ബസുകൾക്കെതിരേ അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. ബസ് സർവീസ് മുടങ്ങിയതോടെ വിദ്യാർഥികൾ, വ്യാപാരികൾ, ഉദ്യോഗസ്ഥർ, ടൂറിസ്റ്റുകൾ, നാട്ടുകാർ ഉൾപ്പെടെ ദുരിതമനുഭവിക്കുകയാണ്. മലയോര മേഖലയിൽ യാത്രാപ്രശ്നം രൂക്ഷമായതിനാൽ ഇപ്പോൾ വലിയ തുക നൽകി വാഹനങ്ങൾ വിളിച്ച് പോകേണ്ട സ്ഥിതിയാണ്. ബസ് സർവീസ് മുടങ്ങുന്നതിനാൽ കരിയാത്തുംപാറ, 28-ാം മൈൽ, കല്ലാനോട് 27-ാം മൈൽ മേഖലയിലെ ജനങ്ങൾ കടുത്ത യാത്രാദുരിതമാണ് അനുഭവിക്കുന്നത്.
കാത്തുനിൽക്കേണ്ടത് മണിക്കൂറുകൾ
"മലയോരമേഖലയായ കക്കയം, കരിയാത്തും പാറ മേഖലയിലേക്ക് ആവശ്യമായ ബസ് സർവീസ് ഇല്ലാത്തതിനാൽ പ്രദേശവാസി കൾ ബുദ്ധിമുട്ട് നേരിടുകയാണ്. സ്വന്തമായി വാഹനമില്ലാത്തവർ യാത്രയ്ക്ക് വലിയതുക ചെലവഴിക്കേണ്ടി വരുകയാണ്. കക്കയത്തേക്ക് പെർമിറ്റുള്ള മുഴുവൻ ബസുകളും സർവീസ് നടത്താൻ തയ്യാറാകണം."
ഡാർളി പുല്ലംകുന്നേൽ (ഗ്രാമപ്പഞ്ചായത്ത് അംഗം)
ഓടിയെത്താൻ സാധിക്കാത്ത സാഹചര്യം
തലയാട് 28-ാം മൈൽ മലയോര ഹൈവേ നിർമാണവു മായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന തിനാൽ കോഴിക്കോട്-കക്കയം റൂട്ടിൽ ഓടുന്ന ബസു കൾക്ക് ഈ ഭാഗത്തുകൂടി കടന്നുപോകുമ്പോൾ വലിയ സമയനഷ്ടമുണ്ടാവാറുണ്ട്. സർവീസ് നടത്തി ലഭിക്കു ന്ന പണം വാഹനത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കേണ്ട അവസ്ഥകൂടിയാണുള്ളത്. വേങ്ങേ രി ബൈപ്പാസ് തുറന്നുവെങ്കിലും മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സമയം വൈകുന്നത് കാര ണമാണ് പലപ്പോഴും ട്രിപ്പുകൾ അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാ വുന്നത്. മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടിവേണം.
ദുജാനത്ത് കോട്ടേട്ടാല

Comments
Post a Comment