കക്കയം ഡാം ടൂറിസ്റ്റ് കേന്ദ്രത്തിൽ ടേക്ക് എ ബ്രേക്ക്
കക്കയം ഡാം ടൂറിസ്റ്റ് കേന്ദ്രത്തിൽ ടേക്ക് എ ബ്രേക്ക്
(കക്കയം ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി വിശ്രമകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് മെംബർ റംസീന നരിക്കുനി, പഞ്ചായത്ത് മെംബർ ഡാർലി ഏബ്രഹാം, ജില്ലാ പഞ്ചായ ത്ത് വൈസ് പ്രസിഡൻ്റ് പി.ഗവാസ് എന്നിവർ സമീപം)

✍🏿 നിസാം കക്കയം
✍🏿 ജോബി മാത്യു
കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ഹൈഡൽ ടൂറിസം ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാസങ്ങൾക്ക് മുൻപ് കെട്ടിടം പണി പൂർത്തീകരിച്ചിരുന്നുവെങ്കിലും ഉദ്ഘാടനം ചെയ്യാതിരുന്നത് കാരണം ടൂറിസ്റ്റുകൾക്ക് കെട്ടിടം തുറന്ന് കൊടുത്തിരുന്നില്ല.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ റംസീന നരിക്കുനി, റസിയ തോട്ടായി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഡാർളി പുല്ലംകുന്നേൽ, കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എഞ്ചിനിയർ എൻ.ഇ.സലീം, ഹൈഡൽ ടൂറിസം സ്‌പെഷൽ ഓഫീസർ കൃഷ്ണൻ മാപ്പിടിച്ചേരി, ശിവദാസൻ ചെമ്പ്ര, കെ.ജി.അരുൺ, ആൻഡ്രൂസ് കട്ടിക്കാന, പി.ടി.ഹംസ എന്നിവർ സംസാരിച്ചു.

Comments
Post a Comment