ചെളിയിൽ കുളിച്ചു ഫുട്‌ബോൾ ടൂർണമെന്റ്



ഗ്രൗണ്ടിൽ ചെളി നിറഞ്ഞതും വെള്ളക്കെട്ടും  മത്സരത്തെ പ്രതികൂലമായി ബാധിച്ചു

✍🏿 നിസാം കക്കയം
✍🏿 ജോബി മാത്യു

കൂരാച്ചുണ്ട് : വിദ്യാർഥികൾക്കിടയിലെ കാൽപന്ത് പ്രതിഭകളെ ചെറുപ്രായത്തിൽ തന്നെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ടൂർണമെന്റ് നടന്നത് ചെളിവെള്ളത്തിൽ. കോഴിക്കോട് റവന്യൂ ജില്ലാ ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റാണ് കോരിച്ചൊരിയുന്ന മഴയത്ത് നടന്നത്.

മത്സരം നടന്നതു ചെളിയിൽ


ടൂർണമെന്റിലെ സമയം 
നിശ്ചയിച്ചതിലെ അപാകത മൂലമാണ് കനത്ത മഴക്കിടയിൽ കുട്ടികളുടെ ടൂർണമെന്റ് നടത്തേണ്ട സാഹചര്യം വന്നത്. ചെളിവെള്ളം നിറഞ്ഞ ഗ്രൗണ്ടിൽ മിക്ക കുട്ടികളും തെന്നി വീഴുന്നുണ്ടായിരുന്നു. ഗ്രൗണ്ടിലെ ചിലയിടങ്ങളിൽ ബൂട്ട് വരെ വെള്ളത്തിൽ താഴുന്ന സാഹചര്യമായിരുന്നു. മുഖത്തും കണ്ണിലും ചെളിവെള്ളം തെറിച്ച് അസ്വസ്ഥരായ കുട്ടികൾ കളിക്കിടയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു.

രക്ഷിതാക്കൾ ആശങ്കയിൽ

ഓണപ്പരീക്ഷ സമയമായതിനാൽ വിദ്യാർഥികളുടെ ആരോഗ്യ പ്രശ്നത്തിനും കാരണമാകുമെന്നും രക്ഷിതാക്കൾ ആശങ്കയിലാണ്.

ദേശീയ മത്സരത്തിന്റെ ഉൾപ്പെടെ തീയതി നിശ്ചയിച്ചതിനാൽ സമയബന്ധിതമായി മത്സരം പൂർത്തീകരിക്കേണ്ട സാഹചര്യത്തിലാണ് പ്രതികൂല കാലാവസ്ഥയിലും മത്സരം നടത്തേണ്ടി വന്നതെന്ന് ടൂർണമെന്റ് കമ്മിറ്റി സംഘാടകർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി