ചക്കിട്ടപാറ സീതത്തോട് പുലി ഇറങ്ങിയ പ്രദേശങ്ങൾ വനം വകുപ്പ് സംഘത്തിൻ്റെ പരിശോധന



 ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ 6-ാം വാർഡിലെ മുതുകാട് സീതപ്പാറയിൽ കഴിഞ്ഞ ദിവസം പുലി ഇറങ്ങിയതിനെ തുടർന്നു വനം വകുപ്പ് സംഘം സ്ഥലം സന്ദർശിച്ചു. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുന്നതിനു പ്രാദേശിക കമ്മിറ്റിയുടെ നടപടിക്രമങ്ങളുടെ ഭാഗമായാണു പരിശോധന. 

       കഴിഞ്ഞ ദിവസം വളർത്തു നായയെ പുലി പിടിച്ച വീടിന്റെ പരിസരത്തു സംഘം വിശദമായ പരിശോധന നടത്തി. സംഭവത്തെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കി നൽകും. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ സീനിയർ ഫീൽഡ് ഓഫിസർ എം.എ.ഷാജൻ, ഫോറസ്‌റ്റ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സത്യൻ, പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ സെക്‌ഷൻ ഫോറസ്‌റ്റ് ഓഫിസർ എം.കെ.പത്മനാഭൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

✍🏻 ജോബി മാത്യു 

(ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറയിൽ പുലിയിറങ്ങി വളർത്തു നായയെ പിടിച്ച പ്രദേശത്ത് വനം വകുപ്പ് സംഘം പരിശോധന നടത്തുന്നു)

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി