കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്


കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

*തിരുവനന്തപുരം*: സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായി കേരളത്തിലെ കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി കൃഷിവകുപ്പ്. കര്‍ഷകരെയും കാര്‍ഷിക മേഖലയെയും

ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണു തിരിച്ചറിയല്‍ കാര്‍ഡ് നിലവില്‍ വരുന്നത്. സ്വന്തമായുംപാട്ടത്തിനും കൃഷിചെയ്യുന്നസംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്‍റെ കതിര്‍ ആപ്പ്മുഖേനരജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൃഷി ഭവന്‍ തലത്തിലെ സൂക്ഷ്മ പരിശോധന പൂര്‍ത്തീകരിച്ച്അംഗീകാരം നേടിയെടുത്താല്‍ കാര്‍ഡ് സ്വന്തമാക്കാം.

കര്‍ഷകര്‍ അവര്‍ക്ക് ലഭ്യമാകുന്നസേവനങ്ങള്‍ക്കായി വ്യത്യസ്ത കാര്‍ഡുകളെആശ്രയിക്കേണ്ടിവരുന്നഅവസ്ഥ സേവനങ്ങളെമന്ദഗതിയിലാക്കുകയുംദുര്‍ബലപ്പെടുത്തുകയുംചെയ്യുന്നഅവസ്ഥബോധ്യപ്പെട്ടതിന്‍റെഅടിസ്ഥാനത്തിലാണ്കര്‍ഷകസേവനങ്ങള്‍ക്കായി കൃഷി വകുപ്പ്ഡിജിറ്റല്‍ഐഡന്‍റിറ്റിഏര്‍പ്പെടുത്തുന്നത്. കര്‍ഷകന് സമയബന്ധിതമായി സേവനങ്ങള്‍ നല്‍കുവാനും,ലഭിക്കുന്നസേവനങ്ങള്‍കര്‍ഷകര്‍ക്ക് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു. കാര്‍ഷിക മേഖലയിലെ സേവനങ്ങള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകുന്നതോടൊപ്പം ഏതൊരു കര്‍ഷകനും കൃഷി വകുപ്പ് തന്നെ നല്‍കുന്ന ഒരു ആധികാരിക രേഖയുടെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ ദ്രുതഗതിയില്‍ ലഭ്യമാക്കാനും സാധിക്കും. അതോടൊപ്പം കാര്‍ഷിക സേവനങ്ങള്‍ക്ക് നിരവധിയായ ഭൗതിക രേഖകള്‍ സമര്‍പ്പിക്കേണ്ടതിന്‍റെ ആവശ്യകതയും ഇതു വഴി കുറയ്ക്കാനാകും. കൃഷിവകുപ്പിന്‍റെ പദ്ധതിനിര്‍വഹണത്തില്‍ ഗുണഭോക്താക്കളെ സുതാര്യമായി കണ്ടെത്തുന്നതിനും സമയ ബന്ധിതമായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും കാര്‍ഡ് നിലവില്‍ വരുന്നതിലൂടെ വഴിയൊരുങ്ങും.

*👉🏻സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച*

കര്‍ഷകര്‍ക്കുള്ളതിരിച്ചറിയല്‍ കാര്‍ഡിന്‍റെ സംസ്ഥാന തല വിതരണോദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 3ന് മന്ത്രി പി.പ്രസാദ് അങ്കമാലി സിഎസ്എ ഹാളില്‍..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി