കൂരാച്ചുണ്ടിൽ ചെളിക്കുളമായി ഒരു റോഡ്; യാത്രക്കാർ ദുരിതത്തിൽ



(കൂരാച്ചുണ്ട് പഞ്ചായത്ത് പത്താം വാർഡ് മണ്ണൂപ്പൊയിൽ റോഡിൽ അച്ചാർ കമ്പനിക്ക് സമീപം റോഡ് ചെളിക്കുളമായ നിലയിൽ)


കൂരാച്ചുണ്ട്: പഞ്ചായത്ത് പത്താം വാർഡ് ഉൾപ്പെട്ട മണ്ണുപ്പൊയിൽ റോഡ് ചെളിക്കുളമായി യാത്രക്കാർ ദുരിതത്തിൽ. ഈ റോഡിലെ അച്ചാർ കമ്പനിക്ക് സമീപമാണ് കാൽ നടയാത്രക്കാർക്ക് പോലും കടന്നു പോകാൻ കഴിയാത്ത വിധം ചെളിക്കുളമായി മാറിയത്. മഴ പെയ്‌താൽ റോഡിന് ഓവുചാൽ ഇല്ലാത്തതിനാൽ മഴവെള്ളം കെട്ടിക്കിടക്കും. ഒട്ടനവധി കുടുംബങ്ങൾ ഉപയോഗിക്കുന്നതും നിരവധി വിദ്യാർഥികൾ കാൽനട യാത്രയായി സഞ്ചരിക്കുന്ന റോഡാണിത്. യാത്ര ദുസഹമായ സാഹചരത്തിൽ ക്വാറി വേസ്റ്റ് ഉപയോഗിച്ച് റോഡ് യാത്രാ യോഗമാക്കണമെന്നാണ് നാട്ടുകർ ആവശ്യപ്പെടുന്നത്.

  റോഡിൻ്റെ ദുരവസ്ഥയെ പറ്റി പൊതുപ്രവർത്തകൻ A K പ്രേമൻ നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു 

Comments