ചക്കിട്ടപാറ സീതപ്പാറ മേഖലയിൽ ഇറങ്ങുന്ന പുലി ജനങ്ങൾക്ക് ഭീഷണി



ചക്കിട്ടപാറ

പിഴുതെറിയുന്നത് കർഷകജീവിതം

✍🏻 ജോബി മാത്യു

 ചക്കിട്ടപാറ: പുലി ഭീതിയിൽ ചക്കിട്ടപാറ പഞ്ചായത്തിലെ 6-ാം വാർഡിലെ മുതുകാട് സീതപ്പാറ മേഖലയിലെ നൂറുകണക്കിനു കുടുംബങ്ങൾ ഒരു മാസത്തോള മായി പുലി ഭീതിയിൽ കഴിയുക യാണ്. വീടുകളിലെ വളർത്തു നായ്ക്കളെ പുലി പിടികൂടുന്നത് കുടുംബാംഗങ്ങൾ നേരിട്ട് കണ്ടിരുന്നു. പുലിയുടെ കാൽപാടു കൾ വനം വകുപ്പും സ്ഥിരീകരിച്ചു.

(ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറയിൽ പുലി ഇറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് ആർആർടി സംഘവും പെരുവണ്ണാമൂഴി ഫോറസ്‌റ്റ് ഉദ്യോഗസ്ഥരും ചേർന്ന് ക്യാമറ ട്രാപ് സ്ഥാപിക്കുന്നു.)


വനം വകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുലിയെ കൂട് വച്ച് പിടികൂടി നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നാണു ആവശ്യം ഉയരുന്നത്. 



(ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറയിൽ പുലി ഇറങ്ങിയതിനെ തുടർന്ന് താമരശ്ശേരി ആർആർടി, പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ സീതപ്പാറയിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ)


കൃഷിഭൂമിയിൽ ഇറങ്ങുന്ന കുരങ്ങുകൾ തേങ്ങ, കരിക്ക്, വാഴക്കുല, കൊക്കോ ഉൾപ്പെടെ തകർക്കുന്നു.

Comments