കക്കയം ഡാമിനോട് ചേർന്ന വനത്തിലും, വെള്ളത്തിലും, പല ഭാഗങ്ങളിലും കടുവ സാന്നിധ്യം.
✍🏻 മുജീബ് കക്കയം
കക്കയം ചേർന്ന വനത്തിലും, വെള്ളത്തിലും, പല ഭാഗങ്ങളിലും കടുവയെ കണ്ടിട്ടുണ്ട്. ചെക്ക്പോസ്റ്റിൽ നിന്നും ഡാമിലേക്ക് ഒരു കിലോമീറ്ററും, ഉരക്കുഴിയിലേക്ക് രണ്ടിലധികവും ദൂരമുണ്ട്. നടന്ന് പോകുന്നവർ ശരിക്ക് ശ്രദ്ധിക്കുക
------------------------------------------------------------
കക്കയത്ത് സഞ്ചാരികൾക്ക് മുന്നിൽ പെട്ട് കടുവ
✍🏻നിസാം കക്കയം
കക്കയം :കക്കയത്ത് സഞ്ചാരികൾക്ക് മുന്നിൽ പെട്ട് കടുവ. കക്കയം ഡാമിൽ കഴിഞ്ഞയാഴ്ച ബോട്ട് യാത്ര നടത്തുകയായിരുന്ന സഞ്ചാരികളാണ് കടുവയെ കണ്ടത്. ഒരു സൈഡിൽ നിന്നും മറു കരയിലേക്ക് വെള്ളത്തിലൂടെ നീന്തി കയറുന്ന കടുവ സഞ്ചാരികളുടെ ശബ്ദം കേട്ടതോടെ ഓടി മറഞ്ഞു. സഞ്ചാരികൾ കടുവ ഓടി മറയുന്ന ദൃശ്യം മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. ആനയും കാട്ടുപോത്തിനെയുമെല്ലാം പ്രദേശത്ത് കാണാറുണ്ടെങ്കിലും കടുവ പോലെയുള്ളവയെ കാണുന്നത് അപൂർവ്വമാണ്. കഴിഞ്ഞ വർഷം ഡാം സൈറ്റ് റിസവോയറിൽ സഞ്ചാരികൾ പുലിയെ കണ്ട ദൃശ്യങ്ങളും വൈറലായിരുന്നു

Comments
Post a Comment