ചക്കിട്ടപാറയിൽ വികലാംഗ പെൻഷൻ മുടങ്ങി ജീവനൊടുക്കിയ സംഭവം



ചക്കിട്ടപാറയിൽ വികലാംഗ പെൻഷൻ മുടങ്ങി ജീവനൊടുക്കിയ സംഭവം: ചീഫ് സെക്രട്ടറി ഹാജരാകണം

✍🏻 ജോബി മാത്യു 

ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിൽ വളയത്ത് ജോസഫ് വികലാംഗ പെൻഷൻ മുടങ്ങിയ തിനെ തുടർന്നു 2024 ജനുവരി 23ന് ജീവനൊടുക്കിയ സംഭവ ത്തിൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ ദേശീയ മനുഷ്യാ വകാശ കമ്മിഷൻ ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ ജന റൽ സെക്രട്ടറി അഖിൽ ഹരികൃ ഷ്ണൻ ദേശീയ മനുഷ്യാവകാശ കമ്മിഷനു നൽകിയ പരാതിയിലാണ് നടപടി.

പെൻഷൻ മുടങ്ങിയതിന്റെ കാരണം, ഫണ്ടിന്റെ ലഭ്യതക്കുറവ്, ഫണ്ട് നൽകാൻ നടപടി എന്നിവ സംബന്ധിച്ച് 4 ആഴ്ചയ്ക്കു ള്ളിൽ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ ജൂലൈ 29ന് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു.എന്നാൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചില്ല. ഇതോടെയാണ് ഒക്ടോബർ 14ന് മനുഷ്യാവകാശ കമ്മിഷനു മുൻപിൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന നിർദേശം നൽകിയത്.

Comments