കക്കയത്തേക്കുള്ള ബസുകൾ ട്രിപ്പ് മുടക്കുന്നതിനാൽ യാത്രക്കൂലികൊടുത്ത് മടുത്ത് വിദ്യാർഥികൾ



✍🏻 നിസാം കക്കയം

 കക്കയം: വിവിധ കോളേജുകളിലും സ്കൂളുകളിലുമായി ഇരുപതിലേറെപ്പേർ കക്കയം, കരിയാത്തുംപാറ മേഖലകളിൽനി ന്നായി പഠനത്തിനായി നിത്യേന പോയിവരുന്നുണ്ട്.

ബസുകൾ യഥാസമയം ഇല്ലാത്തതിനാൽ സമയത്ത് സ്കൂളിലെത്താനും തിരിച്ചു വീട്ടിലെത്താനും ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്.

സാമ്പത്തികപ്രയാസം അനുഭവിക്കുന്നതിനാൽ മിക്കവർക്കും എല്ലാദിവസവും ക്ലാസിൽ പോകാൻപറ്റാത്ത സാഹചര്യമാണ്.

Comments