ചക്കിട്ടപാറ; വരുമാനം വർധിപ്പിക്കാൻ കൂട്ടായ പ്രവർത്തനം: ഷീജ ശശി




 ചക്കിട്ടപാറ: കൂട്ടായ പ്രവർത്തനത്തിലൂടെ വരുമാനം വർധിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഫാമുകളിലെ വരുമാന വർധനയും ഫാംടൂറിസം വ്യാപനവും സാധ്യമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് ഷീജ ശശി പറഞ്ഞു. കൂവപ്പൊയിലിലെ കൂത്താളി ജില്ലാ കൃഷി ഫാമിൽ ജില്ലാ പഞ്ചായത്തിന്റെ വരുമാന വർധന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്‌ടർ ഹർഷിൽ ആർ.മീണ മുഖ്യ പ്രഭാഷണം നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, ജില്ലാ പഞ്ചായത്ത് മെംബർ നാസർ എസ്റ്റേറ്റ്മുക്ക്, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ടി.അബ്ദു നാസർ, കൂത്താളി ജില്ലാ കൃഷി ഫാം സൂപ്രണ്ട് കെ. വി.നൗഷാദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ, കില ഫാക്കൽറ്റി കെ.സദാനന്ദൻ  എന്നിവർ ക്ലാസെടുത്തു.

✍🏻 ജോബി മാത്യു 

Comments