കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്‌കൂളിൽ ഹോണസ്‌റ്റി ഷോപ്പ്



കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്‌കൂളിൽ ഹോണസ്‌റ്റി ഷോപ്പ്

 ✍🏻ജോബി മാത്യു 

 കൂരാച്ചുണ്ട്: കൂരാച്ചുണ്ട് വിദ്യാർഥികളിൽ സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും പ്രോത്സാഹിപ്പി ക്കാൻ കർമപദ്ധതിക്ക് കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്‌കൂളിൽ തുടക്കമായി. മനോരമ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്‌കൂളിൽ വിദ്യാർഥികൾ ഹോണസ്‌റ്റി ഷോപ്പ് ആരംഭിച്ചു. വിദ്യാർഥികൾ തന്നെ പണം നിക്ഷേപിച്ച് പണത്തിൻ്റെ മൂല്യത്തിനനുസരിച്ച് സാധനം സ്വരൂപിക്കുന്നതാണു ഷോപ്പിലെ വിപണന രീതി.

 പ്രിൻസിപ്പൽ ജിൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. അധ്യാപക കോഓർഡിനേറ്റർമരായ ആനി ജോജോ, അഞ്ജു സാജു, വിദ്യാർഥി കോഓർഡിനേറ്റർമാരായ അൻഹ ബിജു, അദ്‌നാൻ യൂസഫ് എന്നിവർ നേതൃത്വം നൽകി


Comments