അഖിലിനു നാട് വിട നൽകി



 കൂരാച്ചുണ്ട്: ബൈക്ക് അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നടുക്കണ്ടിപ്പറമ്പിൽ അഖിൽ ശ്രീധരന്റെ (27) വേർപാട് പൂവത്തുംചോല ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ 14ന് ബൈക്കിൽ പിൻസീറ്റിലിരുന്നു സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറുമായി ഇടിച്ചതിനെ തുടർന്ന് അഖിൽ റോഡിലേക്ക് തെറിച്ചു വീണാണ് പരുക്കേറ്റത്.

ഡിവൈഎഫ്ഐ പ്രവർത്തകനായ
അഖിൽ കൂട്ടാലിടയിൽ ഫർണിച്ചർ ഷോപ്പ് ജീവനക്കാരനായിരുന്നു. കുടുംബത്തിന്റെ പ്രധാന ആശ്രയവുമായിരുന്നു. പൂവത്തുംചോല അങ്ങാടിയിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ സംഘടന നേതാക്കൾ, നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.

✍🏻 ജോബി മാത്യു 

Comments