കൂരാച്ചുണ്ട് പുളിവയൽ പുഴയ്ക്ക് സംരക്ഷണ ഭിത്തിയില്ല; തീരത്തെ കൃഷിഭൂമികൾ ഇടിഞ്ഞു നശിക്കുന്നു

 

(കൂരാച്ചുണ്ട്  പുളിവയൽ മേഖലയിലെ കർഷകൻ പൂവത്തിങ്കൽ സണ്ണിയുടെ പുഴയോരത്തെ കൃഷിയിടം ഇടിഞ്ഞ നിലയിൽ)

 കൂരാച്ചുണ്ട്: പുളിവയൽ പുഴയുടെ ഓരങ്ങൾ ഇടിഞ്ഞു തകർന്ന് ഒട്ടേറെ കർഷകരുടെ ഭൂമി നശിക്കുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഒന്നാം വാർഡിലുൾപ്പെടുന്ന നിരവധി കർഷകരാണ് ഇതുമുലം ആശങ്കയിലുള്ളത്. തെങ്ങ്, കമുക്, കൊക്കൊ തുടങ്ങിയ വിളകളുള്ള ഭൂമിയാണ് പുഴയോരം ഇടിഞ്ഞു നശിക്കുന്നത്. കൂരാച്ചുണ്ട് മൂന്നാംമുക്ക്, പുളിവയൽ, ഓഞ്ഞിൽ, മുളവട്ടംകടവ് തുടങ്ങി മേഖലകളിലുള്ള കർഷകരുടെ ഭൂമിയാണ് നശിക്കുന്നത്. 

കർഷകർ ആശങ്കയിൽ

      കർഷകരായ പൂവ്വത്തിങ്കൽ സണ്ണി, ഷാജു, ജോൺ താരാഭവൻ, ഒറ്റ പ്ലാക്കൽ മൈക്കിൾ, പോണ്ടാന ത്ത് ജോസഫ്, പാംപ്ലാനിയിൽ തോമസ്, ഡോളി കുഴിവേലിൽ, സതീഷ് വള്ളിക്കെട്ടിൽ, തേനംമാക്കൽ റോബിൻ, ബോബി പാംപ്ലാനിയിൽ തുടങ്ങിയ കർഷകരാണ് തീരം ഇടിയുന്നതു മൂലം ആശങ്കയിലുള്ളത്. ഈ മേഖലകളിൽ പുഴയ്ക്ക് സംരക്ഷണ ഭിത്തികളില്ലാത്തതാണ് തീരം ഇടിയാൻ കാരണം. വർഷങ്ങൾക്ക് മു മ്പ് ജലസേചന വകുപ്പ് പുഴയിൽ നിർമിച്ച ചെക്കുഡാമുകൾക്ക് അനുബന്ധമായല്ലാതെ മറ്റൊരു ഭാഗങ്ങളിലും സംരക്ഷണ ഭിത്തികൾ നിർമിച്ചിട്ടില്ല.

മുൻപും പരാതി നൽകിയെങ്കിലും നടപടിയായില്ല

       കൃഷിഭൂമിയുടെ നാശം സംബന്ധിച്ച് കർഷകർ ജലസേചന വകുപ്പിന് പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ല. രണ്ടു വർഷം മുമ്പ് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ മുന്നാംമുക്ക് മുതൽ ഒരു കി ലോമീറ്റർ ദൂരത്തിൽ പുഴയരുകിൽ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരുന്നുവെങ്കിലും തുടർ നടപടിയുണ്ടായില്ല.

✍🏻ജോൺസൺ പൂകമല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി