കൂരാച്ചുണ്ടിൽ ജില്ലാതല ചിത്രരചന മത്സരം
കൂരാച്ചുണ്ട്: കല കൂരാച്ചുണ്ട്, യെലോ ആർട്ട് ഗാലറിയുമായി സഹകരിച്ച് സംഘടിപ്പിച്ച സി.ടി. തോമസ് ചിന്താർമണിയിൽ മെമ്മോറിയൽ ജില്ലാതല ചിത്രര ചന മത്സരം പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. കല പ്രസിഡൻ്റ് സണ്ണി പാരഡൈസ് അധ്യക്ഷത വഹിച്ചു.
കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. വിൻസന്റ് കണ്ടത്തിൽ വിജയികളായ വിദ്യാർഥികൾക്ക് കാഷ് അവാർഡും സമ്മാനവും വിതരണം ചെയ്തു. സി.എ.തോമസു കുട്ടി, രാജൻ ഉറുമ്പിൽ, ഒ.ഗോപി നാഥൻ, തമ്പാൻ തോമസ് ചിന്താർമണി, രാജേഷ് തോമസ് ചിന്താർമണി, ചിത്രകാരൻമാരായ സി.എ.ജോസഫ് ചെരിയംപുറത്ത്, കുഞ്ഞബ്‌ദുല്ല തച്ചോളി, കെ.സി.രാജീവൻ എന്നിവർ പ്രസംഗിച്ചു.
✍🏻ജോബി മാത്യു

Comments
Post a Comment