കൂരാച്ചുണ്ട് - കോഴിക്കോട് റോഡിൽ; ഊളേരി പാതയിലെ വലിയ കുഴി; വാഹന യാത്രയ്ക്കു ഭീഷണി



✍🏻 ജോബി മാത്യു 

 കൂരാച്ചുണ്ട്: പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള കൂരാച്ചുണ്ട് - ബാലുശ്ശേരി റോഡിൽ ഊളേരി മേഖലയിൽ ഉറവ പൊ ന്തി ടാറിങ് പാത നശിച്ച് വലിയ കുഴി രൂപപ്പെട്ടതോടെ വാഹന യാത്രയ്ക്കു ഭീഷണി. കഴിഞ്ഞ ദിവസങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീണ് ഗുരുതരമായി പരുക്കേറ്റു
 
       ഊളേരി കയറ്റത്തിൽ 5 മാസം മുൻപു റീടാറിങ് നടത്തിയ സ്‌ഥലത്ത് 10 മീറ്ററോളം ഗർത്തം രൂപപ്പെട്ടതാണ് പ്രശ്ന‌ം. ഒട്ടേറെ ബസുകളും ഭാരം കയറ്റിയ ലോറി ഉൾപ്പെടെ സഞ്ചരിക്കുന്ന പ്രധാന പാതയിലാണ് അപകടക്കെണി.

     പാത നവീകരണത്തിന് എസ്‌റ്റിമേറ്റ് തയാറാക്കുമ്പോൾ തന്നെ ഈ മേഖലയിൽ ഉറവ ഉള്ളതിനാൽ കലുങ്കും ഓവുചാലും നിർമിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടതാണ്. ഇപ്പോൾ ടാറിങ് പാതയിലൂടെ ഉറവയിൽ നിന്നുള്ള വെള്ളം കുത്തിയൊഴുകു കയാണ്.

     കഴിഞ്ഞ മാസം റോഡിലെ കു ഴി മൂലമുള്ള പ്രശ്നം മന്ത്രിയെ അറിയിച്ചപ്പോൾ ഉടൻ തന്നെ അടയ്ക്കാൻ കരാറുകാരന് നിർദേശം നൽകിയതായി അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.


Comments